കൊച്ചി: എറണാകുളം ആലുവയിൽ മദ്യപിച്ചെത്തിയ അക്രമി കട അടിച്ചു തകർത്തു. കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പരാക്രമം.
ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്. സ്റ്റേഷന് മുൻവശത്ത് കായനാട്ട് റോബിൻ എന്ന വ്യക്തി നടത്തുന്ന കടയിലാണ് ആക്രമണം നടന്നത്.കൈയിൽ ഇരുമ്പുവടിയുമായി എത്തിയ അക്രമി മണ്ണെണ്ണക്കുപ്പി കത്തിച്ചെറിഞ്ഞ ശേഷം കട തല്ലിതകർക്കുകയായിരുന്നു. കടയിലെ മിഠായിഭരണികളും ഗ്യാസ് സ്റ്റൗവും ഇയാൾ അടിച്ച് തകർത്തു. മണ്ണെണ്ണക്കുപ്പി വലിച്ചെറിഞ്ഞ് കടയ്ക്ക് തീകൊളുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Read more : നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും, വർധിക്കുക യൂണിറ്റിന് 19 പൈസ; സർക്കാർ ഉത്തരവിറങ്ങി
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. നേരത്തെ റെയിൽവെ സ്റ്റഷനിലെത്തിയ യാത്രക്കാർക്ക് നേരെ ഇയാൾ പലവട്ടം മോശമായി പെരുമാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam