വഴിയേ നടന്നു പോയ പെൺകുട്ടിയെ കയറിപ്പിടിച്ച് അപമാനിച്ചു,ഒരാള്‍ അറസ്റ്റില്‍

rape case
പത്തനംതിട്ട : പുതുവര്‍ഷ ദിനത്തില്‍ റോഡിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിച്ച്‌ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കേസിലെ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന്‌ വിളിക്കുന്ന മിഥുന്‍ രാജേഷിനെ ആണ് ഏനാത്ത്‌ പൊലീസ്‌ അറസ്റ്റ് ചെയ്തത്. 

കൂട്ടുകാരിക്കൊപ്പം നടന്നു പോകുമ്പോള്‍ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക്‌ മാറ്റാനും പേരുപറയാനും ആവശ്യപ്പെട്ടു.തുടര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ തള്ളിമാറ്റി. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെയും സംഘം ഉപദ്രവിച്ചിരുന്നു.

ജനുവരി ഒന്നിന്‌ ഏഴംകുളം കല്ലേത്ത് ഭാഗത്തായിരുന്നു സംഭവം.ഒന്നാം പ്രതിക്കായി അന്വേഷണം നടക്കുകയാണ്.