തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു

google news
10 year old girl rape case

കൊല്ലം; കടയ്ക്കലിൽ തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ  52 വയസുള്ള കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. 


അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുളളതായി കുഞ്ഞ് പറഞ്ഞു. ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണു കുട്ടി പീഡനത്തിരയായെന്നു കണ്ടെത്തിയത്. ഡോക്ടറോടു കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. 

ഇയാൾക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി. പ്രതിയെ കോടതി റിമാന്‍‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags