ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; വയനാട്ടില്‍ രണ്ട് യുവാക്കള്‍ പിടിയിൽ

cannabis
 

കല്‍പ്പറ്റ: വയനാട്ടില്‍ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ,  തൊട്ടിൽ പാലം സ്വദേശി  നിജിൻ എന്നിവരാണ് അറസ്റ്റിലായത്. 

തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽപ്പള്ളിയിൽ നിന്നും കഞ്ചാവ് വാങ്ങി  നാട്ടിൽ ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.