പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി.

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 73 ലക്ഷം രൂപ തട്ടിയ രണ്ടാമത്തെ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടിയത്. ഈ തുക തിരിച്ചുപിടിക്കാനാകാത്തതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്.

ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.