എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷകളുടെ ചോദ്യങ്ങൾ 70 ശതമാനവും ഫോക്കസ് ഏരിയകളിൽ നിന്ന്

examination
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍​​​ക്ക് ഇ​​​ക്കു​​​റി എ ​​​പ്ല​​​സ് സ്വ​​​ന്ത​​​മാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ഓ​​​രോ ​പാ​​​ഠ​​​പു​​​സ്ത​​​ക​​​വും പൂ​​​ര്‍​​​ണ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.മു​​​ന്‍ വ​​​ര്‍​​​ഷം ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു വാ​​​ര്‍​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യി​​​ല്‍ നി​​​ന്നും പ​​​രീ​​​ക്ഷ​​​യ്ക്ക് 70 ശ​​​ത​​​മാ​​​നം ചോ​​​ദ്യ​​​ങ്ങ​​​ളാ​​​വും. 30 ശ​​​ത​​​മാ​​​നം ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യ്ക്ക് പു​​​റ​​​ത്തു നി​​​ന്നു​​​മു​​​ള്ള​​​താ​​​യി​​​രി​​​ക്കും.

20 ശ​​​ത​​​മാ​​​നം ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഫോ​​​ക്ക​​​സ് ഏ​​​രി​​​യ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ന്‍ പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​മാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ 60 ശ​​​ത​​​മാ​​​നം പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യി​​​ല്‍. ഇ​​​തി​​​ല്‍ നി​​​ന്ന് 70 ശ​​​ത​​​മാ​​​നം ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കുമ്പോ​​​ള്‍ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 30 ശ​​​ത​​​മാ​​​നം പൂ​​​ര്‍​​​ണ​​​മാ​​​യും ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​ക്ക് പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി​​​രി​​​ക്കും.

ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യി​​​ല്‍ നി​​​ന്നും മാ​​​ത്രം ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​​​ക്കും എ ​​​പ്ല​​​സ് നേ​​​ടി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യ വ​​​ന്‍ വ​​​ര്‍​​​ധ​​​ന പ്ല​​​സ് വ​​​ണ്‍, ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​വ​​​ര്‍​​​ഷം മാ​​​റ്റം.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം 40 ശ​​​ത​​​മാ​​​നം പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​മെ​​​ഴു​​​തേ​​​ണ്ട​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി മാ​​​ര്‍​​​ക്കി​​​നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. 80 ശ​​​ത​​​മാ​​​നം ചോ​​​ദ്യ​​​ങ്ങ​​​ളും ഫോ​​​ക്ക​​​സ് ഏ​​​രി​​​യ​​​യി​​​ല്‍ നി​​​ന്നാ​​​യി​​​രു​​​ന്നു.