പ്ലസ് ടു വിജയിച്ചവര്‍ക്ക് കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം

google news
career

പ്ലസ് ടു വിജയിച്ചവര്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയര്‍ ക്ലിനിക്ക് എന്ന പേരില്‍ കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം ഒരുക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും തുടര്‍പഠന സംബന്ധമായ ആശങ്കകള്‍ക്ക് പരിഹാരം കാണുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സൂം പ്ലാറ്റ്‌ഫോം വഴിയാണ് ക്ലാസ് നടക്കുന്നത്.


സയന്‍സ് മേഖലയിലെ കരിയര്‍ സാധ്യതകള്‍ മെയ് 26-ന് വൈകിട്ട് 7 മണിക്കും ഹ്യൂമാനിറ്റീസുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകളും കോഴ്‌സുകളുമറിയാന്‍ മേയ് 27-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്കും കൊമേഴ്‌സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മേയ് 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്കുമാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ കരിയര്‍ വിദ്ഗധര്‍ ക്ലാസുകള്‍ നയിക്കും.


താഴെ കൊടുത്ത ഐഡി വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും ക്ലാസില്‍ പങ്കെടുത്ത് സംശയങ്ങളും ആശങ്കകളും ചോദിച്ചറിയാൻ;

സൂം മീറ്റിങ് ID. 8270 0743 878.
പാസ് കോഡ് CGAC

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags