കെജിറ്റിഇ വേഡ് പ്രോസസ്സിംഗ് പരീക്ഷ ഡിസംബര്‍ 17 മുതല്‍

കെജിറ്റിഇ വേഡ് പ്രോസസ്സിംഗ് പരീക്ഷ ഡിസംബര്‍ 17 മുതല്‍

തിരുവനന്തപുരം: കേരളാ ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസ്സസിംഗ്) പരീക്ഷ ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. എല്‍ബിഎസിന്റെ വിവിധ സെന്ററുകളിലായിട്ടാണ് പരീക്ഷ നടത്തുക. www.lbscentre.kerala.gov.in ലെ KGTE2020 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഫീസടച്ചശേഷം നംബര്‍ 16 മുതല്‍ 27 വരെ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷാസമയവും, തിയതിയും തെരഞ്ഞെടുക്കാം.

നേരത്തേ ഫീസടച്ചവര്‍ക്കും പുതിയ പരീക്ഷാ തിയതിയും, സമയവും തെരഞ്ഞെടുക്കാന്‍ കഴിയും. സമയക്രമം തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ സ്ലിപ്പും പരീക്ഷാഭവനില്‍ നിന്നും ലഭിച്ച ഹാള്‍ടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവര്‍, മലയാളം ഹയര്‍, ഇംഗ്ലീഷ് ലോവര്‍, ഇംഗ്ലീഷ് ഹയര്‍ എന്നീ വിഷയങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രത്യേകം സമയം തെരഞ്ഞെടുക്കണം.