പാൻ ഇന്ത്യ റിലീസിന് ഒരുങ്ങി '2018' : ഹിന്ദി തമിഴ് തെലുഗ് കന്നഡ ട്രെയിലറുകൾ നാളെ റിലീസ് ചെയ്യും

google news
2018

കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പറയുന്ന 2018 ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തില്‍ വലിയ വിജയമായതിന് പിന്നാലെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ഷിപ്പിക്കാൻ ഒരുങ്ങുന്നത്. 

2018 തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ നാല് ഭാഷകളുലേക്കാണ് മൊഴി മാറ്റിയിരിക്കുന്നത്. നാളെ വൈകുന്നേരം 6 മണിക്ക് വിവിധ ഭാഷകളിലെ 2018ന്റെ ട്രെയിലര്‍ പുറത്തിറങ്ങും. '2018 Everyone Is A Hero' വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം കൂടിയായി മാറിക്കഴിഞ്ഞു. 12 ദിവസം കൊണ്ട് 100 കോടി പിന്നിട്ട ലൂസിഫര്‍ റെക്കോര്‍ഡ് ആണ് 10 ദിവസം കൊണ്ട് 2018 മറികടന്നത്.

സാധാരണക്കാരുടെ പ്രായോഗിക പരിജ്ഞാനത്തിന്റെ മണ്ഡലം പൂർണ്ണമായി പ്രയോജനപ്പെടുത്തി അവർ അസാധ്യമായതിനെ മാറ്റിമറിച്ചു. ഡ്രീം റണ്ണിന് തിരക്കഥയൊരുക്കിയത് സാധാരണ ജനങ്ങളാണെന്നും യഥാർത്ഥത്തിൽ അവരുടെ വിജയമാണ് നേട്ടമെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറയുന്നു.  

Tags