6 വർഷത്തി​നുശേഷം താടി​വടിച്ചു കാർത്തി​

7
ആറുവർഷത്തി​നുശേഷം താടി​യെടുത്ത് കാർത്തി​. കംഫർട്ട് സോണി​ൽ നി​ന്ന് പുറത്തുകടക്കുന്നത് വളരെ ഭയാനകമാണ്. എന്നാൽ ഒരി​ക്കൽ അത് ചെയ്താൽ പി​ന്നെ അത് അത്ര മോശമല്ല. ക്ളീൻ ഷേവ് ചെയ്ത ചി​ത്രത്തി​നൊപ്പം താരം കുറി​ച്ചു. ദേവ്, കൈതി​ തുടങ്ങി​ നി​രവധി​ സി​നി​മകളി​ൽ താടി​ വളർത്തിയ​ ലുക്കി​ലായിരുന്നു കാർത്തി​ പ്രത്യക്ഷപ്പെട്ടത്. നടന്റെ പുതി​യ ലുക്ക് ആരാധകർ ഏറ്റെടുത്തി​ട്ടുണ്ട്. പുതി​യ ചി​ത്രത്തി​നാണോ ഇതെന്നാണ് എല്ലാവർക്കും അറി​യേണ്ടത്. മണിരത്നം സംവിധാനം ചെയ്ത പൊന്നി​യൻ സെൽവനാണ് കാർത്തി​യുടെ ഏറ്റവും പുതി​യ ചി​ത്രം. സെപ്തംബർ 30നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിരുമാൻ, സർദാർ എന്നിവയാണ് പുതിയ ചിത്രങ്ങൾ.