ഓണത്തിന് പുറമെ മറ്റൊരു സന്തോഷം പങ്കുവെച്ച് മൈഥിലി

mythilil
 


 ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിവരം ആരാധകരോട് പങ്കുവെച്ച് നടി മൈഥിലി. മൈഥിലി അമ്മയാകാൻ ഒരുങ്ങുകയാണ്. ഓണാശംസകൾ നേർന്നുകൊണ്ട്മാതൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെന്നു കുറിച്ചുകൊണ്ടാണ് മൈഥിലിൽ സന്തോഷം പങ്കുവച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും  മൈഥിലി പങ്കുവച്ചു.നിരവധി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 


കഴിഞ്ഞ ഏ​പ്രി​ല്‍ 28നാണ് മൈ​ഥി​ലി​യും സമ്പത്തും വിവാഹിതരായത്. ആ​ര്‍​ക്കി​ടെ​ക്റ്റാണ് സ​മ്പ​ത്ത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്.  ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.