ഇങ്ങളല്ലേ നമ്മുടെ യഥാര്‍ഥ കടുവ ;മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mammootty
 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി സോഷ്യൽമീഡിയയിൽ എത്തുന്ന പോസ്റ്റുകൾക്കൊക്കെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് മമ്മൂട്ടി പങ്കുവെച്ച ഒരു ഫോട്ടോയാണ്  മെഗാ സ്റ്റാർ മമ്മൂട്ടി 'ഹാപ്പി ടൈഗര്‍ ഡേ' എന്ന് എഴുതിയ തന്റെ ഒരു പുതിയ ചിത്രം പങ്കുവെച്ചിരുന്നു. ഇതിനോടകം  തന്നെ മമ്മൂട്ടി ആരാധകർക്കിടയിൽ ഇത് വളരെയധികം വൈറലാണ്.


 
ഇങ്ങളല്ലേ നമ്മുടെ യഥാര്‍ഥ കടുവ ,നിങ്ങള്‍ പുലി അല്ല സിംഹമാണ്,ഓരോ ദിവസവും മമ്മുക്കയ്ക്ക് പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്നൊക്കെയാണ് ഫോട്ടോക്ക് വരുന്ന  കമന്റുകള്‍. 

ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.റോഷാക്ക്‌' എന്ന ചിത്രമാണ് മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ  നൻപകൽ നേരത്തു മയക്കവും റിലീസിനായി കാത്തിരിക്കുന്നു.