ബെന്‍ അഫ്ലെക്കും ജെന്നിഫര്‍ ലോപ്പസും വിവാഹിതരായി

jennifer
 

ഹോളിവുഡ് സൂപ്പർതാരം ബെന്‍ അഫ്ലെക്കും പ്രശ്സത പോപ് ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസും വിവാഹിതരായി. അമേരിക്കയിലെ ലാസ് വെഗാസിലായിരുന്നു വിവാഹം. ശനിയാഴ്ചയായിരുന്നു വിവാഹം.  ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ഈ വര്‍ഷം ആദ്യം 14കാരിയായ മകള്‍ എമ്മെക്കൊപ്പം ഒരു ഷോപ്പിംഗിനിടെ വച്ച് ജെന്നിഫറിനെ കണ്ടപ്പോള്‍ അവര്‍ വിവാഹമോതിരം ധരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ ഇരുവരും ഒരുമിച്ച് വീട് നോക്കിയിരുന്നതായും ഒടുവില്‍ ബെവർലി ഹിൽസില്‍ സ്ഥിരതാമസമാക്കിയതായും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

2002 ൽ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ ആഫ്‌ലിക്കും കണ്ടുമുട്ടുന്നത്. 2003 ൽ ഇരുവരും വിവാഹതരാകുമെന്ന വാർത്ത പുറത്തുവന്നുവെങ്കിലും 2004 ൽ ഇരുവരും വേർപിരിഞ്ഞു.ഇതിന് ശേഷം ജെന്നിഫർ രണ്ട് വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിഞ്ഞു . 2005ൽ ബെൻ അഫ്ലക്ക് പ്രശസ്ത ഹോളിവുഡ് നടിയായ ജെന്നിഫർ ഗാർനറെ വിവാഹം കഴിച്ചു. 2018 വരെ നീണ്ട ആ ബന്ധത്തിന് ശേഷം നടി അന ഡി അർമാസുമായി ചേർത്തും ബെൻ അഫ്ലെക്കിന്റെ പേര് ഉയർന്നുവന്നു. എന്നാൽ, കഴിഞ്ഞ വർഷം ജനുവരിയിൽ ആ ബന്ധവും അവസാനിച്ചു.