പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന് പരിക്ക്

google news
zubeen
 റിസോർട്ടിലെ ശുചിമുറിയിൽ വീണ് പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന് തലക്ക് പരിക്ക്.  ഉടൻ തന്നെ അദ്ദേഹത്തെ എയർ ആംബുലൻസ് ഉപയോഗിച്ച് ദിബ്രു​ഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ​ഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഉള്ള റിപ്പോർട്ട്. ഗാർ​ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രു​ഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു. 

കൂടാതെ ഇതിന്റെയെല്ലാം മേൽനോട്ടത്തിന് ആരോ​ഗ്യമന്ത്രി കേശബ് മഹന്തയെ നിയോ​ഗിക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഹഷ്മിയുടെ ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ​ഗായകനാണ് സുബിൻ ​ഗാർ​ഗ്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ​ഗാനവും ​ഗാർ​ഗ് ബോളിവുഡിന് സമ്മാനിച്ച ​ഗാനമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ​ഗാർ​ഗിന്റേതാണ്.

Tags