'ശേഷം മൈക്കില്‍ ഫാത്തിമ' യുമായി കല്യാണി പ്രിയദര്‍ശന്‍

kalyani
 

 കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന  'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പൃഥിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മനു സി കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തല്ലുമാലയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായ  'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രം എത്തുന്നത്.


ജഗദീഷ് പളനിസാമി, സുധന്‍ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ്  ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്താന കൃഷ്ണന്‍ ആണ്  ഛായാഗ്രാഹകൻ