'കഠിന കഠോരമി അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

basil
 


ബേസിൽ ജോസഫിനെ നായകനാകുന്ന  'കഠിന കഠോരമി അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു റിലീസ്.തുവരെ കാണാത്ത വേഷപ്പകർച്ചയിലാകും പ്രേക്ഷകരുടെ പ്രിയ നടൻ ബേസിൽ എത്തുക എന്നാണ് വിവരം.

ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം തിയേറ്ററുകളിലേക്കെത്തും.മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽആണ് നിർമാണം. ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു.