മികച്ച പ്രകടനത്തില്‍ മുഴുകി കീര്‍ത്തി സുരേഷ്; 'സാനികായിദം' ട്രെയിലര്‍ പുറത്തിറങ്ങി

f
 

കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സാനി കായിദം'. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതുമാണ് 'സാനി കായിധം'. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇപ്പോൾ ഇതാ കീര്‍ത്തി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'പൊന്നി' എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു.   തന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ 'പൊന്നി' നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ വ്യക്തമാക്കുന്നത്.