'മഹേഷും മാരുതിയും'തിയറ്ററിലേക്ക്; സെന്‍സറിംഗ് പൂര്‍ത്തിയായി

asif ali
 

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'മഹേഷും മാരുതിയും' സെന്‍സറിംഗ് പൂര്‍ത്തിയായി. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമ ഉടന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. 


1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം - ത്യാഗു തവനൂര്‍. മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം - അലക്സ്.ഈ കുര്യന്‍.