Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സിനിമയിലെ എച്ച് ആർ പ്രൊഫഷണൽ രാജേഷ് ബാബുവിന്‍റെ വേറിട്ട സംഗീത ജീവിതം

Web Desk by Web Desk
Jan 22, 2023, 07:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്ൽ ബിരുദാനന്തര ബിരുദം. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഹ്യൂമൻ റിസോഴ്സ്  മാനേജരായി ജോലി ചെയ്ത അനുഭവസമ്പത്ത്.. ഒരു വ്യവസായ സംരംഭകൻ എന്ന നിലയിൽ മൂന്നുവർഷത്തോളം ഉള്ള അനുഭവസമ്പത്ത്…. അങ്ങനെ ഒരു ദീർഘകാല വിഷനുമായി സിനിമാരംഗത്ത്  സജീവമാവുകയാണ് രാജേഷ് ബാബു കെ ശൂരനാട്….

സംഗീത സാന്ദ്രമായ കുട്ടിക്കാലം

ശൂരനാട് എന്ന ഗ്രാമത്തിൽ എൻ കരുണാകരൻ നായരുടെയും വിജയലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകനായി ജനിച്ച രാജേഷ് ബാബുവിന് പാടാനുള്ള പ്രചോദനം നൽകിയത് മൂത്ത സഹോദരിമാരായ വനജയും ശ്രീജയും ആയിരുന്നു…. തുടർന്ന് ശ്രീ ശൂരനാട്  ഗംഗാധരന്റെ ശിക്ഷണത്തിൽ ഏഴ് വർഷത്തോളം  സംഗീത പഠനം… ഗുരുവിന്റെ നിർദ്ദേശാനുസരണം  ബിരുദ പഠനകാലത്ത് സംഗീത കച്ചേരികളും ഗാനമേളകളുമായി രംഗത്ത് സജീവം.

ശൂരനാട് നിന്ന് നാഗ്പൂരിലേക്ക്

ഉപരിപഠനത്തിനു വേണ്ടിയാണ് ബിരുദത്തിനുശേഷം രാജേഷ് നാഗ്പൂരിൽ എത്തിയത്.. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്ൽ നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം   നാലുവർഷത്തോളം അവിടെ  ഒരു ഫൈസ്റ്റാർ ഹോട്ടലിൽ എച്ച് ആർ .എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു
തുടർന്ന് കേരളത്തിൽ എത്തി ഏകദേശം 15 വർഷത്തോളം വിവിധ മേഖലകളിൽ…. വിവിധ സ്ഥാപനങ്ങളിൽ എച്ച് ആർ മാനേജർ തസ്തികയിൽ ജോലി ചെയ്തു.  റീട്ടെയിൽ, ഹോസ്പിറ്റൽ, മാനുഫാക്ചറിങ് സർവീസ് ഇൻഡസ്ട്രികൾ- അങ്ങനെ വിവിധ മേഖലകളിൽ എച്ച് ആർ മാനേജർ ആയി ജോലി ചെയ്തതിനു ശേഷം ശിഷ്ടകാലം കോഴിക്കോട് കുടുംബത്തോടൊപ്പം സെറ്റിൽ ആകാൻ വേണ്ടി ഒരു വ്യവസായ സ്ഥാപനം തുടങ്ങുന്നു…
കേരളത്തിൽ ഒരു വ്യവസായം സ്വപ്നം കാണുന്ന എല്ലാ സംരംഭകരും നേരിടുന്ന സ്ഥിരം പ്രശ്നങ്ങൾ… ഒപ്പം കൂടെയുണ്ടാകും എന്ന് വിശ്വസിച്ച എല്ലാവരും കൈയൊഴിയുന്നു…….അങ്ങനെ,,,,.. ഇതുവരെ വന്ന വഴികളിൽ നിന്നെല്ലാം മാറി സഞ്ചരിക്കാൻ…. അങ്ങനെ ചിന്തിക്കാൻ.. അതിനുവേണ്ടി പരിശ്രമിക്കാൻ… ജീവിതം രാജേഷ് ബാബുവിനെ പ്രേരിപ്പിക്കുന്നു.

ReadAlso:

സംയുക്ത വർമയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്; ശ്രദ്ധിക്കണമെന്ന് നടി

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി | Kerala High Court Quashes Abduction Case Against Actress Lakshmi Menon

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്ക് ടോവിനോയുടെ ‘എആര്‍എം’

പീഡന പരാതി വ്യാജം ? വേദയിൽ ഒന്നിച്ചെത്തി ഡേവിഡ് ഹാർബറും മില്ലിയും

ഞാൻ നേരത്തേ ഇടപെടേണ്ടതായിരുന്നു, ക്ഷമ ചോദിക്കുന്നു; സഹനടന്‍ ആദിത്യ മാധവന്‍

എച്ച് ആർ മാനേജ്മെന്റും സിനിമയും
 
ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്ൽ 15 വർഷത്തിലേറെയുള്ള പരിചയം രാജേഷിനെ തന്റെ ജീവിതം ഒരു എച്ച് ആർ പെസ്പെക്ടീവിൽ കാണാൻ വേണ്ടി സഹായിക്കുന്നു.
അങ്ങനെ എച്ച് ആർ ട്രെയിനിങ് പ്രോഗ്രാമുകളിൽ ഉപയോഗിക്കാറുള്ള ട്രെയിനിങ് ടൂളുകളായ ന്യൂറോ ലിങ്കുസ്റ്റിക് പ്രോഗ്രാമിംഗ്, ഇമോഷണൽ ഇന്റലിജൻസ്, റിലേഷൻഷിപ്പ് മാനേജ്മെന്റ് ടെക്നിക്സ്, ട്രാൻസാക്ഷണൽ അനാലിസിസ് തുടങ്ങിയ മാനേജ്മെന്റ് പ്രാക്ടീസുകൾ ഉപയോഗിച്ചുകൊണ്ട്സ്വന്തം ജീവിതം ഫിക്ഷണലൈസ് ചെയ്ത് ഒരു തിരക്കഥയാക്കുന്നു…. അങ്ങനെ സുഹൃത്തുക്കളായ ആനന്ദ് സൂര്യ (അഭിനേതാവ്) എകെ സത്താർ(സംവിധായകൻ) ഗിരീഷ് തലശ്ശേരി (നിർമ്മാതാവ്) എന്നിവരുടെ സഹായത്തോടെ ടേക്ക് ഈസി എന്ന സിനിമ ഒരുങ്ങുന്നു,

രാജേഷ് ബാബു എന്ന സംഗീതസംവിധായകൻ

ടേക്ക്  ഇറ്റ് ഈസി എന്ന സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് സിനിമ രംഗത്തെ പല പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാനുള്ള അവസരം ലഭിക്കുന്നത്. അങ്ങനെയാണ്കേരളപ്പിറവിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഒരു ഗാനം ഒരുക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ പ്രശസ്ത കവി  പി കെ ഗോപിയുടെ രചനയിൽ “ചന്ദനം സുഗന്ധമേകിയ സുന്ദരോദയകേരളം” എന്ന ഗാനം കേരളപ്പിറവി ദിനത്തിൽ  കേരളത്തിന് കോഴിക്കോടിന്റെ സമ്മാനമായി സമർപ്പിക്കുകയും ചെയ്തു.. കോഴിക്കോട് ജില്ലയിലെ പത്തോളം പിന്നണി ഗായകരും നൂറിലധികം കലാകാരന്മാരും പങ്കെടുത്ത ഒരു സംഗീത -ദൃശ്യവിരുന്നായിരുന്നു ആ ഗാനം.

ആ സമയത്ത് പരിചയപ്പെട്ട സുഹൃത്ത് ഷാനവാസ് കണ്ണഞ്ചേരി വഴി പ്രൊഡക്ഷൻ  കൺട്രോളർ ശഷാജി പട്ടിക്കരയെ പരിചയപ്പെടുകയും ശ്രീ ഷാജി പട്ടിക്കര നിർമ്മിച്ച മട്ടാഞ്ചേരി എന്ന സിനിമയിലെ ” മധുരമാം ഓർമ്മകൾ വിട നൽകും ആഴങ്ങൾ” എന്ന ഗാനം സംഗീതം നൽകാനുള്ള അവസരം ലഭിക്കുകയും ചെയ്തു…
ടേക്ക് ഇറ്റ് ഈസി എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് രാജേഷിനെ സഹായിച്ച ഷിംജിത്ത് ശിവൻ എന്ന മ്യൂസിക് ഡയറക്ടറോട് ഒപ്പം ചേർന്ന് ഒരു കമ്പോസർ-ഡ്യൂവോ എന്ന രീതിയിലായിരുന്നു മട്ടാഞ്ചേരിയിലെ ഗാനത്തിന് സംഗീതം നൽകിയത്. തുടർന്ന് ഒരു കമ്പോസർ ഡ്യൂവോ  എന്ന നിലയിൽ ഇത്തിരിവെട്ടം, വെള്ളരിപ്രാവുകൾ,.. പുള്ള്…. എന്നീ സിനിമകൾക്ക് സംഗീതം നൽകി.

യേശുദാസ്, കെ എസ് ചിത്ര, എംജി ശ്രീകുമാർ, കാർത്തിക്, ഹരിചരൺ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, അഫ്സൽ, അൻവർ സാദത്ത്, മിഥുൻ ജയരാജ്, റിമി ടോമി, സിത്താര കൃഷ്ണകുമാർ, ജ്യോത്സന രാധാകൃഷ്ണൻ:, കെഎസ് ഹരിശങ്കർ, നജീം അർഷാദ്, കെ കെ നിഷാദ്, മധുശ്രീ നാരായണൻ, രഞ്ജിനി ജോസ്, സനാ മൊയ്തുട്ടി, അനൂപ് ശങ്കർ,ഗായത്രി, മഞ്ജരി, ചിത്രഅരുൺ- തുടങ്ങിയ മലയാളത്തിലെ പ്രമുഖ പിന്നാണി ഗായകരെല്ലാം തന്നെ കഴിഞ്ഞ പതിനഞ്ചിൽ അധികം സിനിമകളിലായി  രാജേഷ് ബാബുവിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.

പുള്ള് ഒരു വഴിത്തിരിവ്

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ഷാജൂൺ കാര്യാലിന്റെ  നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഫസ്റ്റ്ക്ലാപ്പ് എന്ന സംഘടന സിനിമ സ്വപ്നം കാണുന്നവരെ പരിശീലിപ്പിക്കാനും അവർക്ക് പ്രചോദനം ആകാനും വേണ്ടിയിട്ടുള്ളതാണ്. ഫസ്റ്റ്ക്ലാപ്പ്ന്റെ ആദ്യ സിനിമ സംരംഭമായ ”പുള്ള്  ” രാജേഷ് ബാബുവിന്റെ സിനിമ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി.
രാജേഷ് ബാബുവും ഷിംജിത്ത്ശിവനും ചേർന്ന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയ ”പുള്ള്” എന്ന ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്….

ഇതിനിടയ്ക്ക് രാജേഷ് ബാബു ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ  ശ്രീഹള്ളി, ഒരു പപ്പടവട പ്രേമം, കാക്കപ്പൊന്ന്, പ്രണയാമൃതം തുടങ്ങിയ സിനിമകൾ തിയേറ്ററുകളിലും OTT പ്ലാറ്റ്ഫോമുകളിലും എത്തുകയും മറ്റു ചില സിനിമകൾക്ക് വേണ്ടി സഹനിർമ്മാതാവായി രാജേഷ് പണം മുടക്കുകയും  ചെയ്തു,
തുടർന്ന്, ഒരു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് പെർസ്പെക്റ്റീവിൽ ഒരു പ്രോജക്റ്റിനെ സമീപിക്കുന്ന സംരംഭകൻ എന്ന നിലയ്ക്ക് സിനിമയിൽ തന്റേതായ ഒരു നീഷ് ക്രിയേറ്റ് ചെയ്യണം എന്ന് അദ്ദേഹം തീരുമാനിക്കുന്നു…..

സൗഹൃദത്തിന്റെ ശക്തി

സജി ലൂക്കോസ് (കെ–സ്റ്റുഡിയോസ്, എറണാകുളം), ഷൗക്കത്ത് ലുക്ക (ലൂക്കാ മീഡിയ) ഷിംജിത് ശിവൻ (ശിവം സ്റ്റുഡിയോ) തുടങ്ങി നിരവധി സുഹൃത്തുക്കളുടെ ഇൻഫ്രാസ്‌ട്രുക്ചുറൽ സപ്പോർട്ട് രാജേഷ് ബാബുവിന്റെ പ്രൊഡക്ഷൻ ഹൗസിന് ഉണ്ട്… കൂടാതെ പി കെ സുനിൽകുമാർ, സുധി, നിഷാന്ത് കൊടമന തുടങ്ങി നിരവധി സൗഹൃദങ്ങൾ നൽകുന്ന ശക്തി….ആത്മവിശ്വാസം….. അത് രാജേഷിനെ മുന്നോട്ട് നയിക്കുന്നു….

പുതുമുഖങ്ങൾ- പുതിയ പ്രതിഭകൾ

ആനന്ദകല്യാണം എന്ന സിനിമയിലെ ”ആതിര രാവിൽ നീ ചിന്നും മഴയായി” എന്ന ഗാനത്തിലൂടെ തെന്നിന്ത്യൻ പിന്നണി ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാള സിനിമയിൽ പാടി.
സംഗീത സാന്ദ്രമായ ആനന്ദ കല്യാണം എന്ന സിനിമയിലെ ഗാനങ്ങൾ ചിത്രം റിലീസ് ആവുന്നതിനു  മുമ്പ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


ചിത്രത്തിലെ ”എൻ ശ്വാസകാർട്രേ” എന്ന തമിഴ് ഗാനം എഴുതിയത് ബീബ കെ  നാഥ്, സജിത മുരളീധരൻ എന്നിവർ ചേർന്ന ലിറിസിസ്റ്റ്-ഡ്യൂയോ ആണ്.
കഴിഞ്ഞ പതിനഞ്ചിൽ അധികം സിനിമകളിലായി ഗായകർ, ഗാനരചയിതാക്കൾ, സൗണ്ട് ഡിസൈനർമാർ, എഡിറ്റർമാർ, സിനിമാട്ടോഗ്രാഫർമാർ, കൊറിയോഗ്രാഫർമാർ, തിരക്കഥാകൃത്തുക്കൾ, സംവിധായകർ, സൗണ്ട് ഡിസൈനർമാർ, സൗണ്ട് എൻജിനിയേഴ്സ്, തുടങ്ങി വ്യത്യസ്ത കഴിവുകളുള്ള 50ൽ അധികം വിവിധ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും അവസരം കൊടുക്കാൻ ഇതിനോടകം തന്നെ രാജേഷ്ബാബുവിന് കഴിഞ്ഞിട്ടുണ്ട്.

രാജേഷ് ബാബു എന്ന നിർമ്മാതാവ്

പെർഫ്യൂം, ബൈനറി പിന്നെ “ഴ” യും

പെർഫ്യൂം

ഇതിനിടയ്ക്ക് സുഹൃത്തായ ഷാനവാസ് കണ്ണഞ്ചേരി വഴിയാണ് പെർഫ്യൂം എന്ന സിനിമയുടെ നിർമ്മാതാവായ മോട്ടി ജേക്കബിനെ പരിചയപ്പെടുന്നത്. സിനിമാ നിർമിക്കണം എന്നൊരു സ്വപ്നവുമായി സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയിട്ടും സിനിമ പൂർത്തീകരിക്കാൻ കഴിയാതെ ഒരു ചെറിയ തൊഴിൽ ചെയ്ത് ജീവിക്കേണ്ട അവസ്ഥ വരുന്ന ഒരു നിർമ്മാതാവിന്റെ വേദന…. ഒരു സംരംഭകൻ എന്ന സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതനാകുന്ന രാജേഷ് ബാബുവിന് മനസ്സിലാകുന്നു …. സിനിമയുടെ ബാക്കി പൂർത്തീകരണത്തിന് വേണ്ട പണം തികയാതെ വന്നപ്പോൾ ശരത് ഗോപിനാഥ് ഗായകൻ സുനിൽകുമാർ എന്നിവർ ഒപ്പം ചേരുന്നു…. അങ്ങനെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു…..
പ്രതാപ് പോത്തൻ കനിഹ ടിനി ടോം എന്ന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പ്രമുഖ സംവിധായകൻ ഹരിദാസ് ഒരുക്കിയ  2022 നവംബർ 18 ന്  റിലീസ് ചെയ്ത ”പെർഫ്യൂം” നല്ല ജനശ്രദ്ധ പിടിച്ചു പറ്റുകയും അതിന്റെ  ഒടിടി-അന്യഭാഷ റൈറ്റുകൾ പ്രശസ്ത പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കുകയും ചെയ്തു ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തും.
രാജേഷ് ബാബു തന്നെ ചിട്ടപ്പെടുത്തിയിട്ടുള്ള പെർഫ്യൂം സിനിമയിലെ ഗാനങ്ങൾ  യൂട്യൂബിലും മറ്റ് വിവിധ പ്ലാറ്റ്ഫോമുകളിലും ഹിറ്റാണ്….
ചിത്രത്തിലെ അഡ്വക്കേറ്റ് ശ്രീരഞ്ജിനി എഴുതിയ നീലവാനം താലമേന്തി എന്ന ഗാനം ആലപിച്ചതിന് കെഎസ് ചിത്രയ്ക്കും ശ്രീകുമാരൻ തമ്പി രചിച്ച ശരിയേത് തെറ്റേത് എന്ന ഗാനം ആലപിച്ചതിന് പി കെ സുനിൽകുമാറിനും 2021 ലെ ഫിലിം കെട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.

ബൈനറി

മിറാജ് മുഹമ്മദും രാജേഷ് ബാബുവും ചേർന്നു നിർമ്മിക്കുന്ന ബൈനറി എന്ന സിനിമ അടുത്തമാസം പ്രദർശനത്തിന് എത്തുന്നു
ജാസിക് അലി സംവിധാനം ചെയ്യുന്ന ബൈനറി എന്ന ചിത്രത്തിൽ ജോയ് മാത്യു, സിജോയ് വർഗീസ്, കൈലാസ്, അനീഷ് മേനോൻ, അനീഷ് രവി  ലെവിൻ, മാമുക്കോയ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, കിരൺ രാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു
ഈ ചിത്രത്തിലെ പി കെ ഗോപി രചിച്ച രാജേഷ് ബാബു കെ ശൂരനാട് തന്നെ സംഗീതം നൽകി തെന്നിന്ത്യൻ ഗായകൻ ഹരിചരനും പൂജയും ആലപിച്ച പോരൂ മഴമേഘമേ എന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ഹിറ്റാണ്

ഴ

മലയാള നാടക രംഗത്ത് ശ്രദ്ധേയമായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗിരീഷ് പി.സി പാലം.
ഗിരീഷ് പിസി പാലം രചനയും സംവിധാനവും നിർവഹിക്കുന്ന ഴ എന്ന സിനിമ വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട് ആണ് നിർമ്മിക്കുന്നത്… മണികണ്ഠൻ ആചാരി, നന്ദു ആനന്ദ്, നൈറ നിഹാർ ലക്ഷ്മിപ്രിയ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ശർമ, ഷൈനി സാറ വിജയൻ കാരന്തൂർ, അജിത വി എം, അനുപമ വി പി തുടങ്ങി സിനിമാ -നാടകരംഗത്ത് രംഗത്ത് ശ്രദ്ധേയരായ നടീനടന്മാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു … ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് രാജേഷ് ബാബു തന്നെയാണ്..

പൂർത്തിയായ പ്രൊജക്ടുകൾ

റാസ് മൂവീസിന്റെ ബാനറിൽ പിസി സുധീർ സംവിധാനം ചെയ്ത ബെല്ലും ബ്രേക്കും എന്ന സിനിമ രാജേഷ് ബാബു സംഗീതം നിർവഹിച്ച ഗാനത്തോടെ ഉടൻ പുറത്തിറങ്ങുന്നു..
മണികണ്ഠൻ ആചാരി, മറീന മൈക്കിൾ, അഞ്ജലി നായർ എന്നിവരെ പ്രമുഖ കഥാപാത്രങ്ങൾ ആക്കി കൃഷ്ണജിത് സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങുന്ന  രണ്ടാം മുഖം എന്ന സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയത് രാജേഷ് ബാബുവാണ്.

ഇപ്പോൾ തിരക്കിലാണ്

റാസ് മൂവീസിന്റെ ബാനറിൽ പ്രമുഖ മാധ്യമപ്രവർത്തകൻ പി മുരളി മോഹൻ  രചനയും സംവിധാനവും നിർവഹിക്കുന്ന മീനാക്ഷി. എന്ന ചിത്രത്തിനുവേണ്ടി ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം  ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ രാജേഷ് ബാബു….
സജി ലൂക്കോസ് സംവിധാനം ചെയ്യുന്ന ബ്ലഡ്മൂൺ എന്ന മൾട്ടി-ലിങ്കുവൽ  സിനിമയുടെ സംഗീത സംവിധാനം ഒപ്പം നടക്കുന്നു….
ഒപ്പം ഒരു നിർമ്മാതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ” ബൈനറി” .  ”ഴ” എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിക്കേണ്ട ഉത്തരവാദിത്വവും….

ലക്ഷ്യവും……..ലക്ഷ്യബോധവും……

മനസ്സിൽ ഒരു വിങ്ങലോടെ……. തന്റെ ഉള്ളിലുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കണ്ടെത്താൻ കഴിയാതെ വരുന്ന കലാകാരന്മാർ…..മറ്റ് സാങ്കേതിക പ്രവർത്തകർ… സിനിമയെപ്പറ്റി വ്യക്തമായ ധാരണയില്ലാതെ സിനിമ നിർമിക്കാൻ വേണ്ടി പണം മുടക്കി പാതിവഴിയിൽ നിസ്സഹായരാകുന്ന നിർമ്മാതാക്കൾ… ഇങ്ങനെ മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ വഞ്ചിക്കപ്പെടുന്ന നിക്ഷേപകർ….. ഇവരെ കൂട്ടിയോജിപ്പിച്ച് ഇവരുടെ റിസോഴ്സുകൾ ഉപയോഗിച്ച് ഒരു പ്രൊജക്ടിനെ വിജയത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് രാജേഷ് ബാബുവിന്റെ സ്വപ്നം… അതിന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്ന്റെ പെർസ്പെക്റ്റീവിൽ ഉള്ള ഒരു സംരംഭകന്റെ നിശ്ചയദാർഢ്യം അദ്ദേഹത്തിന്  സഹായകമാകും എന്ന് പ്രത്യാശിക്കാം….

Latest News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും | K Jayakumar will be the new President of Travancore Devaswom Board

‘നിരത്തുകളിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല’; ഭരണകൂട പരാജയമെന്ന് സുപ്രീംകോടതി | Supreme Court order on the stray dog issue is out

‘അത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എന്റേതാകും’; അധ്യാപികയ്ക്കെതിരെ ശശികല ടീച്ചറുടെ പോസ്റ്റ്

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു | Sabarimala swarnapali case; Murari Babu and Sudheesh Kumar remanded in custody

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies