സോൾട്ട് ആൻഡ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ അന്തരിച്ചു

mooppan
സോൾട്ട് ആൻഡ് പെപ്പർ സിനിമയിലൂടെ  പ്രേക്ഷക ശ്രദ്ധ നേടിയ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു.  വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ആഷിഖ് അബു സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പെപ്പറിലെ കേളുമൂപ്പന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ്. ശവസംസ്‌കാരം ബുധനാഴ്ച വെകിട്ട് വീട്ടുവളപ്പില്‍. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്.