തമിഴ് ​ഗായകൻ ബംബ ബാക്കിയ അന്തരിച്ചു

tamil singer
 പ്രശസ്ത തമിഴ് ​ഗായകൻ ബംബ ബാക്കിയ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ​ഗാനമാണ് ബംബ അവസാനമായി പാടിയത്. ​ എ.ആർ. റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങൾ പാടിയ ​ഗായകനായിരുന്നു ബംബ.'സർക്കാർ','യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങിയവയാണ് ഒടുവിൽ ബംബ പാടിയ മറ്റു​ഗാനങ്ങൾ. 'പൊന്നിയിൻ സെൽവനിലെ ​ഗാനത്തിന്റെ കൺസേർട്ട് പതിപ്പിൽ ബംബ ബാക്കിയവും പ്രത്യക്ഷപ്പെട്ടിരുന്നു.