പൊലീസായി വിജയ് സേതുപതി; ഡിഎസ്‍പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

google news
vjysethupathi
 


വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് 'ഡിഎസ്‍പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. 

അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക.പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.   സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ  കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. 'ഡിഎസ്‍പി' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം 'മെറി ക്രിസ്‍മസ്' റിലീസ് അടുത്തവര്‍ഷത്തേയ്‍ക്ക് മാറ്റിയിരുന്നു.  കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. 

Tags