നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

google news
ashok selvan

നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ഈറോഡ് സ്വദേശിയാണ് അശോക് സെല്‍വന്‍. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമയിലെ സഹപ്രവര്‍ത്തകായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

പാ രഞ്ജിത്ത് നിര്‍മിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വന്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ അശോക് മലയാളത്തിലുമെത്തിയിരുന്നു.

also read.. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും

2019ല്‍ പുറത്തിറങ്ങിയ ‘തുമ്പാ’ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി പാണ്ഡ്യന്‍ അഭിനയരംഗത്തെത്തുന്നത്. അന്‍ബിര്‍ക്കിനിയല്‍ എന്ന ചിത്രത്തില്‍ അരുണ്‍ പാണ്ഡ്യനും കീര്‍ത്തിയും അച്ഛനും മകളുമായിത്തന്നെ അഭിനയിച്ചിരുന്നു. അന്ന ബെന്‍ നായികയായ ‘ഹെലന്‍’ സിനിമയുടെ തമിഴ് റീമേക്കായിരുന്നു ഇത്. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്.

chungath 2

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം