നെടുമുടി വേണുവിനെ പറ്റിയുള്ള അപൂർണമായ ഒരു ഓർമ്മക്കുറിപ്പ്

nedumudi venu

 നെടുമുടി വേണു എന്ന മഹാപ്രതിഭയെ പറ്റിയുള്ള അപൂർണമായ ഒരു ഓർമ്മക്കുറിപ്പും ചിത്രങ്ങളും ഇപ്പോഴും കമ്പ്യൂട്ടറിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് അനിൽ.അതേപ്പറ്റി അനിൽ തന്നെയാണ് തന്റെ ഫേസ്ബുക്കിൽ കുറച്ചത്
 അദ്ദേഹത്തിന്റെ വരികൾ ഇങ്ങനെ

കിഷോർ ഏബ്രഹാം തയ്യാറാക്കിയ നെടുമുടി വേണുവിന്റെ അപൂർണ്ണമായ ഒരു ഓർമ്മക്കുറിപ്പ് ചിത്രകാരൻ സുരേഷിന്റെ ചിത്രങ്ങളുടെ അകമ്പടിയോടെയുള്ളത് ഇപ്പോഴും കമ്പ്യൂട്ടറിലുണ്ട്.

nedumudi venu

 അപൂർണ്ണമെന്നു പറയാൻകാരണം ആ കുറുപ്പുകൾ കുറച്ചുമാത്രമേ കിഷോർ എഴുതിയുള്ളു. 
ബാക്കി മറ്റാരോ ആണ് എഴുതിത്തീർത്തത്. 
പിന്നീട് ഓർമ്മക്കുറിപ്പുകൾക്കുവേണ്ടി അദ്ദേഹത്തെ ഫോണിൽ വിളിച്ചു. സമ്മതം പറയുകയും ചെയ്തു. 

ഞാൻ ആദ്യം ജീവനോടെ നേരിൽകാണുന്ന രണ്ടു സിനിമാ നടന്മാർ അടൂർഭാസിയും നെടുമുടി വേണുവുമാണ്. 

ആദ്യം കണ്ട സിനിമാ ഷൂട്ടിങും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളാണ്. 
ആദ്യം കണ്ട സംവിധായകൻ ജോൺ ഏബ്രഹാമും ആയിരുന്നു. 
ദുർഗന്ധം വമിക്കുന്ന ശരീരവും വഹിച്ചുകൊണ്ടു വേച്ചു വേച്ചു നടക്കുന്നത് ജോൺ ഏബ്രഹാമാണെന്നു എനിക്കപ്പോൾ അറിയില്ലായിരുന്നു. 

പുരോഹിതന്റെ വേഷത്തിൽ നിൽക്കുന്ന ക്ലീൻഷേവ് ചെയ്ത നെടുമുടിയൊക്കെ ആ ദുർഗന്ധവാഹകനൊട് ആദരവോടെ പെരുമാറിയത് കണ്ടപ്പോൾ അടുത്തു നിന്ന ഒരു ചേട്ടനോട് ചോദിച്ചു. ആരാ അത്.?

ഏത്..?
ആ മുടിയൊക്കെ ചുരുണ്ട്. കുളിക്കാതെയുള്ള ചേട്ടൻ..?
അത് ജോൺ ഏബ്രഹാം. പുള്ളിയാ ഈ പടത്തിന്റെ സംവിധായകൻ..

 ആ പള്ളീലച്ചനോ?

അത് നെടുമുടി വേണു.