അന്നും ഇന്നും ബാലമണി മലയാളിക്ക് പ്രിയങ്കരി

navya nair

 ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകുകയാണ് നവ്യാനായർ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർക്കും  ഏറെ പ്രിയപ്പെട്ടതാണ്.  ആരാധകരുടെ പ്രിയ താരത്തിന്റെ പിറന്നാൾ ആണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ഗുരുവായൂർ അമ്പലത്തിൽ പോയ താരത്തിനെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് മുല്ലപ്പൂ ചൂടി ഗുരുവായൂർ അമ്പലനടയിലൂടെ നടന്നുനീങ്ങുന്ന നവ്യയുടെ  വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബാലാമണി അന്നുമിന്നും ഒരുപോലെയാണ്, അതീവ സുന്ദരിയാണ് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.