×

രാജകീയ പ്രൗഡിയില്‍ ബോളിവുഡ് താരം പരിണീതി ചോപ്ര ആം ആദ്മി നേതാവ് രാഘവ് ഛദ്ദയെ വരണമാല്യം ചാര്‍ത്തി

google news
parineethi

ന്യൂഡല്‍ഹി: ബോളിവുഡ് താരം പരിനീതി ചോപ്രയും രാഷ്ട്രീയക്കാരനായ രാഘവ് ഛദ്ദയും ഞായറാഴ്ച ഉദയ്പൂരിൽ വച്ച് വിവാഹിതരായി. ഇഷാഖ്‌സാദെ  ,  ഹസ്സി തോ ഫേസി തുടങ്ങിയ സിനിമകളിലെ താരമായ പരിനീതിയും  ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങുകൾ പരമ്പരാഗത പഞ്ചാബ് രീതിയിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

enlite ias final advt

മനോഹരമായി അലങ്കരിച്ച വള്ളങ്ങളിലായിരുന്നു ഇരുവരും ലീലാ പാലസിലെ ചടങ്ങിനായി എത്തിയത്. 'പേള്‍ വൈറ്റ്'  വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. 'ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ തുടങ്ങിയ സൗഹൃദം വിവാഹത്തിലെത്തിയിരിക്കുന്നു. ദീര്‍ഘനാളായി കാത്തിരുന്ന നിമിഷമാണിത്. ഒടുവില്‍ ദമ്പതികളാകാന്‍ ഭാഗ്യമുണ്ടായെന്നും പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പരിണിതി ചോപ്ര സാമൂഹിക മാധ്യമത്തില്‍ കുറിച്ച

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്് മന്‍, പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഹര്‍ഭജന്‍ സിങ്, മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്‌സി അക്ഷർധാം ഒക്ടോബർ 8 ന് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും

മേയില്‍ ഡല്‍ഹിയില്‍ വച്ചാണ് പരിണീതിയുടേയും രാഘവിന്റേയും വിവാഹനിശ്ചയം നടന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഒരുമിച്ചു പഠിച്ചകാലത്തെ സൗഹൃദമാണ് ഇരുവരുടേതും. ദീര്‍ഘനാളത്തെ സൗഹൃദത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്. 


അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം