'എ സ്യൂട്ടബിള്‍ ബോയി' ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു; നെറ്റ്ഫ്ലിക്സ് സീരീസിനെതിരെ പ്രതിഷേധം

'എ സ്യൂട്ടബിള്‍ ബോയി' ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു; നെറ്റ്ഫ്ലിക്സ് സീരീസിനെതിരെ പ്രതിഷേധം

മീരാ നായര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് മിനിസീരീസായ ' എ സ്യൂട്ടബിള്‍ ബോയി'യിലെ ഒരു രംഗത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഹിന്ദുവായ നായിക തന്റെ മുസ്ലിം മതവിശ്വാസിയായ തന്റെ കാമുകനെ ക്ഷേത്ര പരിസരത്ത് വച്ച്‌ ചുംബിക്കുന്ന ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആള്‍ക്കാര്‍ സീരിസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സീരീസ് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്നും ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം നെറ്റ്ഫ്‌ളിക്‌സ് വെറും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമാണെന്നും സീരീസ് നിര്‍മ്മിച്ച നിര്‍മ്മാതാവിനും സംവിധായികയ്ക്കുമെതിരെയാണ് കേസ് എടുക്കേണ്ടതെന്നും മറ്റൊരു വിഭാഗം പറയുന്നു.

ഇന്ത്യന്‍ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്‍െ്‌റ ശ്രദ്ധേയ നോവലാണ് എ സ്യൂട്ടബബിള്‍ ബോയി. ഇത് നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ആറ് എപ്പിസോഡ് സ്ട്രീം ചെയ്തുകഴിഞ്ഞു.

ഇഷാന്‍, തബു, താന്യ മണികട്ട്‌ല, നമിത് ദാസ്, രസിക ദുഗല്‍, വിവാന്‍ ഷാ, ഡാനേഷ് രസ്വി, രണ്‍ദീപ് ഹൂഡ, വിജയ് വര്‍മ്മ, വിജയ് റാസ്, ആമിര്‍ ബഷീര്‍ എന്നിവരാണ് സീരീസിലെ മുഖ്യ താരങ്ങള്‍. ലത, മാന്‍ കപൂര്‍, സയീദ ഭായി, ലത എന്നീ മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സീരീസ് മുന്നോട്ട് പോകുന്നത്.