നടി കങ്കണാ റണൗട്ടും ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ നിഷാന്ത് പിറ്റിയും പ്രണയതിലാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്.
ഇരുവരും ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങൾ ഇതിനുമുമ്പും പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
താൻ ഒരാളുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കങ്കണ. എന്നാൽ അത് നിഷാന്ത് പിറ്റി അല്ലെന്നും കങ്കണ വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു എന്നുതുടങ്ങുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം തന്റെ ഡേറ്റിങ്ങിനേക്കുറിച്ച് വെളിപ്പെടുത്തിയത്.
“നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്.” കങ്കണ പറഞ്ഞു.
എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല. പ്രത്യേകിച്ച് അവർ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരിൽ. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും കങ്കണ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ