തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മോഹനൻ. സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ ചിത്രം തങ്കലാനാണ് മാളവിക മോഹനൻ അടുത്തതായി വേഷമിടുന്നത്.
വൻ മേയ്ക്കോവറിലാണ് മാളവിക മോഹനൻ സിനിമയിൽ എത്തുക. ഇപ്പോഴിതാ മാളവികയുടെ അടിപൊളി ഫോട്ടോകളാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകുന്നത്.
മഞ്ഞ വസ്ത്രം ധരിച്ച് എടുത്ത ഫോട്ടോകളില്‍ മാളവിക മോഹനൻ അതീവ സുന്ദരിയാണ് എന്ന് ആരാധകര്‍ കമ്മന്റ് ചെയ്യുന്നത്. വിക്രം നായകനാകുന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ഏപ്രിലിലാണ് തങ്കലാൻ സിനിമ റിലീസ് ചെയ്യുന്നത്.
🍋
long time no see pic.twitter.com/b7c2DkYxor— Malavika Mohanan (@MalavikaM_) January 30, 2024
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് തങ്കലാൻ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന ബജറ്റിലുള്ളതാകും സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞത്.
സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
READ MORE: Yezhu Kadal Yezhu Malai| റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ നിവിന്‍ പോളിയുടെ ‘ഏഴ് കടല്‍ ഏഴ് മലൈ’
മാളവിക മോഹനനൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
വിക്രം നായകനാകുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ