ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു: ദർശന രാജേന്ദ്രൻ മികച്ച നടി, നടൻ കുഞ്ചാക്കോ ബോബൻ

google news
award

46-മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി. തെക്കേക്ക് എന്നിവര്‍ നിര്‍മിച്ച രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റര്‍', ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതല്‍ 44 വരെ' എന്നിവയാണ് മികച്ച ചിത്രങ്ങള്‍.'അറിയിപ്പ്' സിനിമയ്ക്ക് മഹേഷ് നാരായണനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം).

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാര മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും. കമല്‍ഹാസന് ആണ് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ്. ശോഭന, വിനീത്, വിജയരാഘവന്‍, തിരക്കഥാകൃത്ത് ഗായത്രി അശോകന്‍, മോഹന്‍ ഡി. കുറിച്ചി എന്നിവരെ ചലച്ചിത്ര പ്രതിഭാപുരസ്‌കാരം നല്‍കി ആദരിക്കും

Tags