ജഗദീഷ്, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാൻറ് ഫാൻറസി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘തട്ടുകട മുതൽ സെമിത്തേരി വരെ’. ചിത്രത്തിൻറെ ട്രെയ്ലർ പുറത്തെത്തി. പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. വേറിട്ട ഗെറ്റപ്പിലെത്തുന്ന ജഗദീഷിൻറെ കഥാപാത്രമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്.
അൽക്കു, ജെൻസൺ ആലപ്പാട്ട്, വി കെ ബൈജു,സുനിൽ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിൻ, ഗബ്രി ജോസ്, മൻസൂർ വെട്ടത്തൂർ, രാഹുൽ, തിരു, കണ്ണൻ സാഗർ, സ്നേഹ, ബിന്ദു, അനേക ചെറിയാൻ, ശിൽപ, ലാവണ്യ, ഫർസാന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ മൂവീസിൻറെ ബാനറിൽ ഷമീർ അലി കെ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷമീർ. ഷഫീഖ് റഹ്മാൻ, പ്രവീൺ ചമ്രവട്ടം, സുബ്രു തിരൂർ, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് ഷഫീഖ് റഹ്മാൻ, മനുചന്ദ് എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്.
വിജയ് യേശുദാസ്, അഫ്സൽ, നജീം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉൽ ഹഖ്, ശുഹൈബ് ജെറിൻ എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി ഓറഞ്ച്, സ്പീഡ് റഷീദ്, കല സജിത്ത് മുണ്ടയാട്, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, പരസ്യകല മനു ഡാവിഞ്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, വാർത്താ പ്രചരണം എ എസ് ദിനേശ്.
https://www.youtube.com/watch?v=criy6f6211Q
Comments