എ​നി​ക്ക് തു​ണി ഒ​ന്നും ഉ​ടു​ത്തി​ല്ലെ​ങ്കി​ല്‍ അ​ത്ര​യും സ​ന്തോ​ഷം ! എ​ല്ലാ​വ​രും ‘ഒ​ന്നു​മി​ല്ലാ​തെ’ ഫ്രീ​യാ​യി ന​ട​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഓ​വി​യ

google news
oviya actress

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഓ​വി​യ. ബി​ഗ്‌​ബോ​സി​ന്റെ ത​മി​ഴ്പ​തി​പ്പി​ലൂ​ടെ​യാ​ണ് ഒ​വി​യ ത​മി​ഴ​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ​ത്. ബി​ഗ്‌​ബോ​സി​ലെ മ​റ്റൊ​രു മ​ത്സ​രാ​ര്‍​ത്ഥി​യാ​യ ആ​ര​വ് പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​വി​യ ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​തും വാ​ര്‍​ത്ത​യാ​യി​രു​ന്നു.

പി​ന്നീ​ട് താ​ന്‍ ഒ​രി​ക്ക​ലും വി​വാ​ഹി​ത​യാ​കി​ല്ലെ​ന്നും ജീ​വി​ക്കാ​ന്‍ വേ​ണ്ടി ത​നി​ക്കൊ​രു പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഓ​വി​യ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഞാ​ന്‍ ഒ​രി​ക്ക​ലും ക​ല്ല്യാ​ണം ക​ഴി​ക്കി​ല്ല, എ​നി​ക്കൊ​രു പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​മി​ല്ല. ഞാ​ന്‍ എ​ന്നി​ല്‍ ത​ന്നെ പൂ​ര്‍​ണ്ണ​യാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

മ​ല​യാ​ളി​യാ​യ ഓ​വി​യ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യാ​ണ് സ്‌​ക്രീ​നി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ന​ടി​യാ​യി ത​മി​ഴ് സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ത്തി. ത​മി​ഴ് ബി​ഗ്‌​ബോ​സ് ഷോ​യു​ടെ മു​ഖം ത​ന്നെ​യാ​യി​രു​ന്നു ഓ​വി​യ. സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലും ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലും താ​രം സ​ജീ​വ​മാ​ണ്.

also read.. പേ​ടി തോ​ന്നാ​റു​ണ്ട്; തുറന്ന് പറഞ്ഞ് മമിത

ഇ​പ്പോ​ള്‍ ത​ന്റെ പു​തി​യ വെ​ബ് സീ​രീ​സാ​യ ചൂ​യിം​ഗ​ത്തി​ന്റെ പ്ര​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ഓ​വി​യ. ഇ​തി​നി​ടെ താ​രം ന​ല്‍​കി​യ പു​തി​യൊ​രു അ​ഭി​മു​ഖ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ചോ​ദ്യ​ത്തി​ന് ഓ​വി​യ പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ഇ​ഷ്ട​ട​പ്പെ​ട്ട വ​സ്ത്രം ഏ​താ​ണ്, എ​ന്ത് ധ​രി​ച്ചാ​ലാ​ണ് കം​ഫ​ര്‍​ട്ട് എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് താ​രം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന മ​റു​പ​ടി ന​ല്‍​കി​യ​ത്.

‘എ​നി​ക്ക് തു​ണി ഒ​ന്നും ഇ​ല്ലെ​ങ്കി​ല്‍ അ​ത്ര​യും സ​ന്തോ​ഷം’ എ​ന്നാ​ണ് ഓ​വി​യ പ​റ​യു​ന്ന​ത്. എ​ന്റെ അ​ഭി​പ്രാ​യ​ത്തി​ല്‍ എ​ല്ലാ​വ​രും ഒ​ന്നു​മി​ല്ലാ​തെ ന​ട​ക്ക​ണം. അ​താ​വു​മ്പോ​ള്‍ വ​ള​രെ ഫ്രീ ​ആ​ണ​ല്ലോ, യാ​തൊ​രു പ്ര​ശ്‌​ന​വും ഇ​ല്ല​ല്ലോ’- എ​ന്നും ചി​രി​ച്ചു കൊ​ണ്ട് ഓ​വി​യ പ​റ​ഞ്ഞു. കൂ​ടാ​തെ, കാ​ര്യ​മാ​യി പ​റ​ഞ്ഞാ​ല്‍, ആ​രെ​യും ഇം​പ്ര​സ് ചെ​യ്യി​പ്പി​ക്കാ​ന്‍ വേ​ണ്ടി താ​ന്‍ വ​സ്ത്രം ധ​രി​ക്കാ​റി​ല്ല.

Enlite IAS

ഏ​തെ​ങ്കി​ലും ഫം​ഗ്ഷ​ന് പോ​കു​മ്പോ​ഴും, ഇ​ന്റ​ര്‍​വ്യൂ​വി​ന് പോ​കു​മ്പോ​ഴും പ്ര​ത്യേ​കം കോ​സ്റ്റ്യൂം സെ​റ്റ് ചെ​യ്യാ​റു​ണ്ട്. പ​ക്ഷെ അ​താ​രേ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന​ല്ല. ത​ന്റെ ആ​ഗ്ര​ഹം ആ​ണെ​ന്നും ഓ​വി​യ പ​റ​യു​ന്നു. ഏ​ത് വ​സ്ത്ര​മാ​ക​ട്ടെ, ബി​ക്കി​നി​യോ, സാ​രി​യോ ഏ​ത് വേ​ഷം ധ​രി​ച്ചാ​ലും അവ​ന​വ​ന്‍ കം​ഫ​ര്‍​ട്ട് ആ​ക​ണം എ​ന്ന​താ​ണ് പ്ര​ധാ​നം.

ധ​രി​ച്ച വേ​ഷ​ത്തി​ല്‍ ന​മ്മ​ള്‍ കം​ഫ​ര്‍​ട്ട് അ​ല്ലെ​ങ്കി​ല്‍ അ​ത് കാ​ണു​ന്ന​വ​ര്‍​ക്കും ആ ​അ​ണ്‍​കം​ഫ​ര്‍​ട്ട് ഫീ​ല്‍ ചെ​യ്യു​മെ​ന്നും ഓ​വി​യ വി​ശ​ദീ​ക​രി​ച്ചു. ത​നി​ക്ക് ജീ​വി​ത​ത്തി​ല്‍ ഒ​ന്നി​നെ​യും പേ​ടി​യി​ല്ല. എ​നി​ക്കൊ​രു പ്ര​ശ്‌​നം വ​ന്നാ​ല്‍ മ​റ്റൊ​രാ​ളെ ആ​ശ്ര​യി​ക്കാ​റി​ല്ല എ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

മ​ര​ണ​ത്തെ പോ​ലും താ​ന്‍ ഭ​യ​ക്കു​ന്നി​ല്ല, അ​തി​ന​പ്പു​റം എ​ന്താ​ണ് വേ​ണ്ട​തെ​ന്നും ത​ന്റെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രോ​ടും പ​റ​യാ​റി​ല്ല. അ​തി​ല്‍ ത​നി​ക്ക് താ​ല്‍​പ​ര്യ​വു​മി​ല്ല. അ​ഥ​വാ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ത്തി​ല്‍ പെ​ട്ടു​പോ​യാ​ല്‍ പോ​ലീ​സി​നെ വി​ളി​ച്ച് പ​രി​ഹ​രി​ക്കും എ​ന്ന​ല്ലാ​തെ മ​റ്റൊ​രാ​ളെ വി​ശ്വാ​സ​മി​ല്ലെ​ന്നും ഓ​വി​യ പ​റ​ഞ്ഞു.

താ​ന്‍ ശ​രീ​ര സൗ​ന്ദ​ര്യ​ത്തി​നോ, മു​ഖ സൗ​ന്ദ​ര്യ​ത്തി​നോ സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ വേ​ണ്ടി താ​ന്‍ ഒ​ന്നും ചെ​യ്യാ​റി​ല്ല. ഗോ ​വി​ത്ത് ദ ​ഫ്‌​ളോ എ​ന്നാ​ണ് ത​ന്റെ രീ​തി​യ​ന്നും ഓ​വി​യ വി​ശ​ദീ​ക​രി​ച്ചു.

ത​നി​ക്ക് എ​ല്ലാം നാ​ച്വ​റ​ലാ​ണ്. ഒ​രു പ്ലാ​സ്റ്റി​ക് സ​ര്‍​ജ്ജ​റി​യും ചെ​യ്തി​ട്ടി​ല്ല. ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കും, ന​ന്നാ​യി ഉ​റ​ങ്ങും. കൃ​ത്രി​മ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്താ​ല്‍ അ​തി​ലൊ​രു തൃ​പ്തി ല​ഭി​ക്കി​ല്ലെ​ന്നും ഓ​വി​യ വ്യ​ക്ത​മാ​ക്കു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം