ഓസ്‌കറില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; 'ദ എലഫന്റ് വിസ്പറേഴ്‌സ്‌' മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

k
 

ഓ​സ്ക​റി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ തി​ള​ക്കം. മി​ക​ച്ച ഡോ​ക്യു ഷോ​ർ​ട്ട് ഫിലിമിനുള്ള പു​ര​സ്കാ​ര​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.ദ ​എ​ലി​ഫ​ന്‍റ് വി​സ്പെ​റേ​ഴ്സി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടം. കാ​ർ​ത്തി​കി ഗോ​ണ്‍​സാ​ൽ​വെ​സ് ആണ് ദ ​എ​ലി​ഫ​ന്‍റ് വി​സ്പെ​റേ​ഴ്സി​ന്‍റെ സം​വി​ധാ​യ​ക. ഗു​നീ​ത് മോം​ഗയാണ് നിർമാതാവ്.

തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. മുതുമലയിലെ ആനക്കുട്ടികളെ പരിശീലിപ്പിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം.