ഓസ്കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. മികച്ച ഡോക്യു ഷോർട്ട് ഫിലിമിനുള്ള പുരസ്കാരമാണ് ഇന്ത്യ സ്വന്തമാക്കിയത്.ദ എലിഫന്റ് വിസ്പെറേഴ്സിലൂടെയാണ് ഇന്ത്യയുടെ നേട്ടം. കാർത്തികി ഗോണ്‍സാൽവെസ് ആണ് ദ എലിഫന്റ് വിസ്പെറേഴ്സിന്റെ സംവിധായക. ഗുനീത് മോംഗയാണ് നിർമാതാവ്.
തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. മുതുമലയിലെ ആനക്കുട്ടികളെ പരിശീലിപ്പിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം.