ഷാരൂഖിനും ഗൗരിക്കും പിന്തുണ അറിയിച്ച് കരൺ ജോഹർ

karan johar aryan khan and shah rukh khan

മുംബൈ:​ ആര്യൻ ഖാന്​ ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ ഷാരൂഖ്​ ഖാന്‍റെ ബന്ദ്രയിലെ 'മന്നത്ത്​ ബംഗ്ലാവ്​' സന്ദർശിച്ച്​ ബോളിവുഡ്​ സംവിധായകൻ കരൺ ജോഹർ. വെള്ളിയാഴ്ച വൈകി​ട്ടോടെയാണ്​ കരൺ ഷാരൂഖിന്‍റെ വീട്ടിലെത്തിയത്​.ഷാരൂഖിന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും ഉറ്റസുഹൃത്താണ്​ കരൺ ജോഹർ. വിദേശത്തായിരുന്ന കരൺ ആര്യൻ അറസ്റ്റിലായതിന്​ പിന്നാലെ മുംബൈയിലെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉറ്റസുഹൃത്തുക്കളെ കാണാൻ കരൺ വസതിയിലെത്തിയത്​.

നേരത്തേ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്​നിഹോത്രിയും ഷാരൂഖിന്‍റെ വീട്ടിലെത്തിയിരുന്നു. ഷാരൂഖിന്​ പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും.ഹൃത്വിക്​ റോഷൻ, ആലിയ ഭട്ട്​, സുനിൽ ഷെട്ടി, പൂജ ഭട്ട്​, സുചിത്ര കൃഷ്​ണമൂർത്തി തുടങ്ങിയ ബോളിവുഡിലെ നിരവധി സെലിബ്രിറ്റികൾ ഷാരൂഖിന്​ പിന്തുണ അറിയിച്ച്​ രംഗത്തെത്തിയിരുന്നു.മുംബൈ തീരത്ത്​ ആഡംബര കപ്പലിൽ നടത്തിയ റെയ്​ഡി​നിടെയാണ്​ ആര്യൻ ഖാൻ പിടിയിലാകുന്നത്​നിരോധിത ലഹരി വസ്​തുക്കൾ കൈവശം സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ്​ അറസ്റ്റ്​.