മുംബൈ: ആര്യൻ ഖാന് ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്റെ ബന്ദ്രയിലെ ‘മന്നത്ത് ബംഗ്ലാവ്’ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരൺ ഷാരൂഖിന്റെ വീട്ടിലെത്തിയത്.ഷാരൂഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉറ്റസുഹൃത്താണ് കരൺ ജോഹർ. വിദേശത്തായിരുന്ന കരൺ ആര്യൻ അറസ്റ്റിലായതിന് പിന്നാലെ മുംബൈയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉറ്റസുഹൃത്തുക്കളെ കാണാൻ കരൺ വസതിയിലെത്തിയത്.
നേരത്തേ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിയും ഷാരൂഖിന്റെ വീട്ടിലെത്തിയിരുന്നു. ഷാരൂഖിന് പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും.ഹൃത്വിക് റോഷൻ, ആലിയ ഭട്ട്, സുനിൽ ഷെട്ടി, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങിയ ബോളിവുഡിലെ നിരവധി സെലിബ്രിറ്റികൾ ഷാരൂഖിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.മുംബൈ തീരത്ത് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിനിടെയാണ് ആര്യൻ ഖാൻ പിടിയിലാകുന്നത്നിരോധിത ലഹരി വസ്തുക്കൾ കൈവശം സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.