സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ ലോകേഷ് കനകരാജ്

google news
rajanikanth

തമിഴ് സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. സൂപ്പര്‍താരം രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു എന്നാണ് വാര്‍ത്തകള്‍.  തമിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധായകന്‍ മിഷ്‌കിനാണ് വിവരം പുറത്തുവിട്ടത്.

തലൈവര്‍ 171 ലോകേഷായിരിക്കും സംവിധാനം ചെയ്യുക എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. ആ ചിത്രം രജനീകാന്തിന്റെ കരിയറിലെ അവസാന ചിത്രമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകേഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് രജനീകാന്ത് തന്നെയാണ് അറിയിച്ചത്. യുവസംവിധായകന്റെ കഴിവില്‍ തനിക്ക് അഭിമാനവും സന്തോഷമുണ്ടെന്നും രജനീകാന്ത് പറഞ്ഞു. 

ലിയോ സിനിമയില്‍ പ്രധാനവേഷത്തില്‍ മിഷ്‌കിന്‍ എത്തുന്നുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ലോകേഷിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അതിനിടെ ജയിലറാണ് രജനീകാന്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 ആണ് അടുത്ത ചിത്രം. അതിനുശേഷമായിരിക്കും ലോകേഷുമായി ഒന്നിക്കുക

Tags