നെയ്റോസ്റ്റുമായി മല്ലിക ഷരാവത്ത്; എന്തൊരു വലിയ ദോശയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

malika sherawat

ബോളിവുഡ് ആരാധകരുടെ ഇഷ്ടതാരമാണ് മല്ലിക ഷരാവത്ത്. ലോസ് ആഞ്ചല്‍സില്‍ ജീവിതം ചിലവിടുന്ന താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 

വലിയ നെയ്റോസ്റ്റും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച വേഗന്‍ ഫുഡ്, എന്തൊരു വലിയ ദോശയെന്ന്, ലോസ് ആഞ്ചലസില്‍ ദോശ കിട്ടുമോ എന്നു തുടങ്ങി നിരവധി കമന്റുകളായി ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം,  2003ല്‍ ക്വാഷിഷിലാണ് മല്ലിക ആദ്യമായി അഭിനയിക്കുന്നത്. മര്‍ഡര്‍, പ്യാര്‍ കെ സൈൗഡ് ഇഫക്റ്റ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.