മമ്മൂട്ടി -ജ്യോതിക ചിത്രം കാതൽ റിലീസിങ്ങിനൊരുങ്ങുന്നു; പ്രദർശനാനുമതി നിഷേധിച്ച് ഖത്തറും കുവൈറ്റും

google news
kathal

chungath new advt

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോ ബേബിയുടെ ചിത്രം 'കാതൽ'നായുള്ള കാത്തിരിപ്പിലാണ് ഏറെനാളായി പ്രേക്ഷകരും. നവംബർ 23നാണ് ചിത്രം തിയേറ്ററിൽ എത്തുക. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില പ്രദേശങ്ങളിൽ കാതൽ ബാൻ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ ആണ് മമ്മൂട്ടി ചിത്രത്തിന് ബാൻ ഏർപ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവർ പറയുന്നു. നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ബാൻ വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി ചൂണ്ടിക്കാട്ടിയത്. 

വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിക്കുന്ന മാത്യു ദേവസ്സി എന്ന കഥാപാത്രം തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

തെന്നിന്ത്യൻ താരം സൂര്യ കാതൽ സിനിമയുടെ ലൊക്കേഷനിൽ എത്തി ടീമംഗങ്ങളെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. സാലു കെ തോമസിന്റെ ഛായാഗ്രഹണത്തിൽ, ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർഷ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക് ഉടനെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ.

read also...നടൻ വിനോദ് തോമസിന്റെ മരണം; കാറിൽ തകരാർ കണ്ടെത്താൻ കഴിയാതെ ഫൊറൻസിക് വിഭാഗം ; കൂടുതൽ അന്വേഷണത്തിന് പൊലീസ്

കാതലിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ  പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി,സ്റ്റിൽസ് : ലെബിസൺ ഗോപി , ഡിസൈൻ : ആന്റണി സ്റ്റീഫൻ ,പി ആർ ഓ : പ്രതീഷ് ശേഖർ. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ 'കാതൽ' പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനം. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു