നടൻ നിതേഷ് പാണ്ഡെ അന്തരിച്ചു

google news
actor nithish

നിതേഷ് പാണ്ഡെ(51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഷൂട്ടിങ്ങിനായി നാസിക്കിലെ ഇഗ്താപൂരിൽ എത്തിയപ്പോഴാണ് നടന്റെ മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. നടി അർപിത പാണ്ഡെയാണ് ഭാര്യ.

നാടകരംഗത്തിലൂടെയാണ് നിതേഷ് അഭിനയരംഗത്തിലേക്ക് കടന്നത്. പിന്നീട് സിനിമാ, സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്​ല കാ ഘോസ്​ല എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.


അനുപമ യാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച പരമ്പര. പ്യാർ കാ ദർദ് ഹേ മീത്താ മീതാ പ്യാരാ പ്യാരാ,സായ, ഹീറോ – ഗയാബ് മോഡ് ഓൺ, മഹാരാജ് കി ജയ് ഹോ, തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അഭിന‍യിച്ചിരുന്നു.

Tags