‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ; ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹത്തിൽ മുൻഭാര്യയുടെ പോസ്റ്റുകൾ വൈറൽ

google news
asish

കഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ അറിയുന്നത്. അറുപതാം വയസില്‍ ആയിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഈ അവസരത്തിൽ ആശിഷിന്റെ മുൻ ഭാ​ര്യ രജോഷി ബറുവയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.  

‘‘ജീവിതത്തിലെ ശരിയായ ആൾ, അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ അവര്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യില്ല. അത് ഓർക്കുക’’, എന്നാണ് ഒരു സ്റ്റോറിയിൽ രജോഷി കുറിച്ചിരിക്കുന്നത്. 

mrg

‘‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പങ്ങൾക്ക് പകരം വ്യക്തത വരണം. സമാധാനവും ശാന്തതയും ജീവിതങ്ങളിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമായി. നിങ്ങൾ അത് അർഹിക്കുന്നു’’, എന്നാണ് രണ്ടാമത്തെ പോസ്റ്റ്. ആശിഷിന്റെ രണ്ടാം വിവാഹത്തിൽ രജോഷിക്ക് താല്പര്യമില്ലെന്നാണ് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും ആശിഷിന്റെ വിവാഹത്തോടൊപ്പം തന്നെ രജോഷിയുടെ പോസ്റ്റും ചർച്ചാ വിഷയം ആയിരിക്കുകയാണ്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags