×

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' സിനിമയുടെ പൂജ നടന്നു

google news
mnjhjh,

പാലക്കാട്: നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. 

"ന്നാ താൻ കേസ് കൊട് " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ് ടി കെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ ബിനു അലക്സാണ്ടർ ജോർജ്, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാകുന്നു . പൂർണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന " പെണ്ണും പൊറാട്ടും "സെമി ഫാൻറ്റസി ജോണറിൽ ആണ് ഒരുങ്ങുന്നത്.

,ju

റാണി പദ്മിനി, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം രവിശങ്കർ രചന നിർവഹിക്കുന്ന ചിത്രമാണിത്.
 
മഹേഷിൻറെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ, ന്നാ താൻ കേസ് കൊട് എന്നീ  സൂപ്പർ ഹിറ്റ്‌ സിനിമകളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ ചിത്രമാണിത്.

Read more....

'ഫൈറ്ററി'ലെ ചുംബനരം​ഗത്തിന് വക്കീൽ നോട്ടീസ്: വിശദീകരണവുമായി സംവിധായകൻ

ഗംഭീര ആക്ഷൻ സ്വീകൻസുകളുമായി ബഡേ മിയാന്‍ മേക്കിങ് വിഡിയോ: വില്ലനായി പൃഥ്വിരാജ്

എല്ലാവരും മറന്നൊരു കാര്യം, കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ: മാധ്യമ പ്രവർത്തകനോട് പ്രതികരണവുമായി നടൻ ടൊവിനോ തോമസ്

കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല 'ഭ്രമയുഗം': വെളിപ്പെടുത്തലുമായി സംവിധായകന്‍

കോ പ്രൊഡ്യൂസേഴ്സ് - ബിനു അലക്സാണ്ടർ ജോർജ് , ഷെറിൻ റെയ്‌ചെൽ സന്തോഷ്‌.ചിത്രത്തിന്റെ കഥ - രവി ശങ്കർ.  ക്യാമറ സബിൻ ഉറളികണ്ടി  സംഗീതം - ഡോൺ വിൻസെന്റ്. എഡിറ്റർ - ചമൻ ചാക്കോ ആർട്ട്‌ - രാഖിൽ. സൗണ്ട് ഡിസൈൻ  ശ്രീജിത്ത്‌ ശ്രീനിവാസൻ. മേക്കപ്പ് - റോണെക്സ് സേവ്യർ. കോസ്റ്റ്യൂം, വിശാഖ് സനൽകുമാർ & ഡിനോ ഡേവിസ്‌. അസോസിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്.

പോസ്റ്റർ ഡിസൈനർ  സർകാസനം. ക്യാമറ അസോസിയേറ്റ് വൈശാഖ്‌ സുഗുണൻ.ഫിനാൻസ് കൺട്രോളർ - ജോബിഷ് ആന്റണി. ബെന്നി കട്ടപ്പന,മെൽവി ജെ , അരുൺ സി തമ്പി എന്നിവരും ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. പി ആർ ഓ മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ ഷൂട്ടിംഗ്  കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായി  പുരോഗമിക്കുന്നു.