ആരാധകർ കുറച്ചു നാളുകളായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഭ്രമയുഗം. ഹൊറർ ത്രില്ലർ വിഭാഗത്തില്‍ വരുന്ന ചിത്രം പൂർണമായും ബ്ലാക് ആൻഡ് വൈറ്റ് തീമിലാണ് ഒരുങ്ങുന്നത്.
റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രം റിലീസിനോട് അടുക്കുമ്പോള്‍ ചിത്രത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അതിലൊന്ന് മമ്മൂട്ടി കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തിൽ അവതരിപ്പിക്കുക എന്നതായിരുന്നു. കത്തനാര്‍ സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ കുഞ്ചമൻ പോറ്റിയുടെ കഥയാണ് ഭ്രമയുഗം പറയുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
‘ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. ഏതെങ്കിലും ഒരു കുടുംബത്തെയോ ഏതെങ്കിലും ഒരു കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള ഒരു സിനിമയല്ല ഭ്രമയുഗം.
ചിത്രം പൂര്‍ണ്ണമായും ഫിക്ഷണൽ സ്റ്റോറിയാണ് എന്നാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തുറന്നുപറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നും രാഹുല്‍ പറയുന്നു. ഒരു പ്രമുഖ എഫ്എമ്മുമായുളള അഭിമുഖത്തിനിടെയായിരുന്നു രാഹുല്‍ ഭ്രമയുഗത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.
Read more…..
. ഹോളിവുഡ് സ്റ്റുഡിയോയിൽ ‘ബറോസി’ന്റെ അവസാന മിനുക്കു പണികളിൽ മോഹൻലാൽ
. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു ‘പ്രേമലു’: റിവ്യൂ
. പുതുതായി പ്രതിഷ്ഠിക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ
. നീല സാരിയിൽ ആരാധകരുടെ മനം കവർന്നു പ്രിയാമണി: വൈറലായി ചിത്രങ്ങൾ
. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി ടൊവിനോ നായകനായെത്തിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’: റിവ്യൂ
ഭ്രമയുഗത്തിന്‍റെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടിയെത്തുന്നത്.
സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഫെബ്രുവരി 15ന് ചിത്രം തിയറ്ററുകളിലെത്തും.