×

'ദി സീക്രട്ട്'; എസ്.എൻ സ്വാമി ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനം ചെയ്തു

google news
ss
പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി സീക്രട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നു. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ നാമധേയം തൻ്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്.

കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽഹാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം  പൂർത്തിയായിരിക്കുന്നു. 

ലഷ്മി പാർവ്വതി ഫിലിംമ്പിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആത്മവിശ്വാസമാണ് ഈ ചിത്രത്തിൻ്റെ അടിത്തറയെന്നതാണ് അടിവരയിട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്. ബുദ്ധിയും, ശാസ്ത്രവും വിശ്വാസവുമൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകമാണന്ന് വ്യക്തമാക്കുന്നു. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ അവതരണം.

ധ്യാൻ ശ്രീനിവാസൻ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സംഗീതം - ജെയ്ക്ക് ബിജോയ്സ്,
ഛായാഗ്രഹണം - ജാക്സൺ ജോൺസൺ
എഡിറ്റിംഗ് -
കലാസംവിധാനം - സിറിൾ കുരുവിള
കോസ്റ്റ്യും - ഡിസൈൻ -സ്റ്റെഫി സേവ്യർ
മേക്കപ്പ് -സിനൂപ് രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശിവരാമകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ

വാഴൂർ ജോസ്

Read More...