ജൂഡ് ആന്തണി ചിത്രം 2018 നെ പ്രശംസിച്ച് നാ​ഗചൈതന്യ

google news
nagachaithanya

റെക്കോർഡുകളും ഭാഷയുടെ അതിരുകളും കടന്ന് വിജയയാത്ര തുടരുകയാണ് ജൂഡ് ആന്തണി ചിത്രം 2018. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാകുമോ ഇതെന്ന് ഏവരും ഉറ്റുനോക്കുന്ന ചിത്രത്തിന് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈയവസരത്തിൽ ചിത്രം കണ്ട തെലുങ്കിലെ യുവനടൻ നാ​ഗചൈതന്യയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്.


കഴിഞ്ഞദിവസമാണ് 2018-എന്ന ചിത്രത്തേക്കുറിച്ച് നടൻ നാ​ഗചൈതന്യ മനസുതുറന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് നാ​ഗചൈതന്യ കണ്ടത്. ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് അദ്ദേഹം. 2018 -ന്റെ തെലുങ്ക് പതിപ്പ് കണ്ടു. എത്ര മനോഹരവും അതീവ ഊഷ്മളവും വൈകാരികവുമായ ചിത്രമാണിതെന്ന് താരം ട്വീറ്റ് ചെയ്തു.

സംവിധായകൻ ജൂഡിനേയും താരങ്ങളേയും നാ​ഗചൈതന്യ പേരെടുത്ത് അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും എല്ലാ രീതിയിലും മികച്ചുനിന്നു. ഇങ്ങനെയൊരു ചിത്രം തെലുങ്കിൽ അവതരിപ്പിച്ചതിന് ബണ്ണി വാസിന് നന്ദി പറയുന്നുമുണ്ട് യുവതാരം. നാ​ഗചൈതന്യയുടെ ട്വീറ്റിന് നന്ദിയറിയിച്ചുകൊണ്ട് നടൻ ടൊവിനോ തോമസും പിന്നാലെയെത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags