Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

Vivekanandan Viralaanu movie review| ഷൈൻ ടോം ചാക്കോയുടെ അഭിനയ മികവ്: കമലിന്റെ തിരിച്ചു വരവ്: ‘വിവേകാനന്ദൻ വൈറലാണ്’ റിവ്യൂ

Web Desk by Web Desk
Jan 20, 2024, 02:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വലിയൊരു ഇടവേളയ്ക്കു ശേഷം കമൽ വീണ്ടും കാലികപ്രാധാന്യമുള്ള മറ്റൊരു വിഷയവുമായാണ് മലയാളികൾക്കു മുന്നിലെത്തുന്നത്. ന്യൂ ജനറേഷൻ സംവിധായകരുടെ ചിന്തകൾക്കും ഒരുപടി മുന്നിലാണ് താനെന്ന് ഒന്നുകൂടി വെളിപ്പെടുത്തുന്ന ചിത്രമാണ് കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’.

ഇന്നു സമൂഹം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന മാരിറ്റൽ റേപ് എന്ന തൊട്ടാൽ പൊള്ളുന്ന വിഷയം ഗൗരവമൊട്ടും ചോരാതെ അവതരിപ്പിക്കാൻ പരിചയസമ്പന്നനായ കമലിനെപ്പോലെ ഒരു സംവിധായകന് മാത്രമേ കഴിയൂ. ഇമേജുകളിൽ പേടിയില്ലാത്ത ഷൈൻ ടോം ചാക്കോ ചെയ്ത ടൈറ്റിൽ കഥാപാത്രം കൂടിയായപ്പോൾ കാലം ഏറെ ആവശ്യപ്പെട്ട കലാസൃഷ്ടിയായി ഈ ചിത്രം മാറുന്നു. 

ആഴ്‌ചയിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന എറണാകുളത്ത് ജോലിയുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് വിവേകാനന്ദൻ. വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും ഏവർക്കും പ്രിയങ്കരനും മാന്യനുമായ വിവേകാനന്ദന്റെ തനിസ്വരൂപം കണ്ടിട്ടുള്ളത് അയാളുടെ ഭാര്യ മാത്രമാണ്.

സെക്സ് ആണ് വിവേകാനന്ദന് ആകെ താല്പര്യമുള്ള വിഷയം. സെക്സിൽ ഉത്തേജനം ലഭിക്കാൻ അശാസ്ത്രീയ ചികിത്സാരീതികൾ പിന്തുടരുന്നതിൽ അയാൾക്കു  മടിയുമില്ല. പെണ്ണിനെ മുന്നിൽ കിട്ടിയാൽ പിന്നെ വിവേകാനന്ദൻ മൃഗമാണ്. ഭാര്യ സിതാരയെ വേദനിപ്പിച്ച് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന അയാളുടെ വൈകൃതം അവൾ സഹിക്കുന്നത് മകൾക്കും കുടുംബത്തിനും വേണ്ടി മാത്രമാണ്. 

ആഴ്ചയിൽ ഒരുദിവസം മാത്രമുള്ള സർക്കസാണ് വിവേകാനന്ദന് സെക്സ് എന്ന് ധരിക്കാൻ വരട്ടെ.  ജോലിസ്ഥലത്ത് ഡയാന എന്നൊരു കാമുകി കൂടി വിവേകാനന്ദൻ ഉണ്ടാക്കിയിട്ടുണ്ട്.  അബലയായ അമ്മയെയും മകളെയും സഹായിക്കാനായി അടുത്തുകൂടി ഡയാനയെ അടിമയാക്കി അയാൾ ആനന്ദം കണ്ടെത്തുന്നത്

പക്ഷേ ഭാര്യ അറിയുന്നില്ല. ഭാര്യയ്ക്കു രണ്ടുദിവസം മാത്രമുള്ള പീഡനമാണെങ്കിൽ ബാക്കി അഞ്ചു ദിവസവും സഹിക്കുന്നത് ഡയാനയാണ്. അയാളുടെ വൈകൃതം സഹിച്ച് മടുത്ത ഡയാന ഒരിക്കൽ സുഹൃത്തായ ഐഷുവിനോട് എല്ലാം തുറന്നുപറയുന്നു.

ReadAlso:

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ- അഡ്വഞ്ചർ; നാഗബന്ധം’ കേരളത്തിൽ വിതരണതിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ്

സന്തോഷ് ഇടുക്കിയുടെ “മധുരം വെപ്പ്” ആരംഭിച്ചു

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ: ‘ലർക്ക്’

Read More: വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ‘​ഗുരുഡ’ന്റെ ടൈറ്റിൽ​ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്; സൂറിക്കൊപ്പം ഉണ്ണി മുകുന്ദനും ശശി കുമാറും

,

പുതിയകാലത്തിന്റെ പ്രതിനിധിയായ ഐഷു അറിയപ്പെടുന്ന വ്‌ളോഗറാണ്. കൂട്ടുകാരിയെ സഹായിക്കാൻ ഐഷു കണ്ടെത്തിയതും ഏറ്റവും പുതിയ മാർഗമായിരുന്നു.  ആദർശഭാര്യയായി എല്ലാം സഹിച്ചു കഴിയുന്ന സിത്താരയും അവരോടൊപ്പം ചേർന്നതോടെ വിവേകാനന്ദന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിയുന്നു. 

ഷൈൻ ടോം ചാക്കോയുടെ അഭിനയ മികവാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഇമേജ് പേടിക്കാതെ ഏത് കഥാപാത്രവും അനായാസമായി ചെയ്യാൻ തനിക്കു കഴിയുമെന്ന് ഷൈൻ ഒരിക്കൽ കൂടി തെളിയിക്കുന്നു. മൃഗതുല്യനായ പകൽമാന്യന്റെ വേഷം ഷൈൻ ഭംഗിയാക്കി.  

സ്വാസിക, ഗ്രേസ് ആന്റണി, മറീന മൈക്കിൾ ഈ മൂവർ സംഘം കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്.  ആരാണ് കൂടുതൽ മികച്ചതെന്ന് പറയാൻ കഴിയാത്ത അഭിനയ മികവ്. നായികമാരായ സ്വാസികയും ഗ്രേസ് ആന്റണിയും തമ്മിലുള്ള ഷൈനിന്റെ കെമിസ്ട്രിയും എടുത്തുപറയേണ്ടതാണ്.

ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ശരത് സഭ, അൻഷാ മോഹൻ, പ്രമോദ് വെളിയനാട്, സ്‌മിനു സിജോ, നിയാസ് ബക്കർ തുടങ്ങിയ പരിചയസമ്പന്നരായ സഹതാരങ്ങളുടെ സാന്നിധ്യം ചിത്രത്തിനു മികവേകി.

കാതലായ വിഷയം ഗൗരവമൊട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ നെയ്തെടുത്ത തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. നർമത്തിനൊപ്പം ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തിന്റെ സാഹസികതയും പ്രവചനാതീതമായ ക്ളൈമാക്‌സും ഇതുവരെ കണ്ടുപരിചയിച്ച ന്യൂ ജനറേഷൻ സിനിമകളിൽ നിന്ന് ഈ കമൽ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്.

കമലിന്റെ കഥപറച്ചിലിലെ വൈദഗ്ധ്യം എടുത്തുപറയേണ്ടത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ അതിന്റെ മൊത്തത്തിലുള്ള ആകർഷണത്തിന് കാര്യമായ സംഭാവന നൽകുന്നു. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തെ  മികച്ചതും ആകർഷകവുമാക്കാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ബി.കെ. ഹരിനാരായണന്റെ വരികൾക്കൊപ്പം ബിജിബാലിന്റെ സംഗീത സ്പർശവും ചിത്രത്തിന് സജീവമായ  ശബ്‌ദസഞ്ചാരം നൽകുന്നു. 

Read More: SHAITAAN MOVIE|വികാസ് ബഹലും, അജയ് ദേവ്ഗണും ഒന്നിക്കുന്ന ചിത്രത്തിന് ‘ശൈത്താൻ’ എന്ന് പേരിട്ടു, റിലീസ് മാർച്ചിൽ

,

‘‘എന്റെ ശരീരം, എന്റെ അവകാശം’’ എന്ന മുദ്രാവാക്യമാണ് ഈ ചിത്രത്തിന്റെ പ്രധാന കഥാതന്തു. വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ ശരീരത്തിൽ എന്ത് വൈകൃതവും കാണിക്കാനുള്ള അവകാശം ഭർത്താവിനുണ്ടോ?

ലൈംഗിക സംതൃപ്തി ഭർത്താവിന് മാത്രം അവകാശപ്പെട്ടതാണോ? സ്ത്രീക്കും ആനന്ദിക്കാനും സംതൃപ്തി നേടാനും അവകാശമില്ലേ? സ്ത്രീയുടെ ശരീരം ആർക്കാണ് സ്വന്തം? പൊതുവിടങ്ങളിലെ പുരുഷന്മാരുടെ അറപ്പുളവാക്കുന്ന തുറിച്ചുനോട്ടം സഹിക്കേണ്ട കാര്യമുണ്ടോ?  ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ സമൂഹത്തോട് ചോദിക്കുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’.  

കാലമിത്ര വളർന്നിട്ടും ഇന്നും സ്ത്രീയെ അടിമകളാക്കി ലൈംഗിക ഉപകരണങ്ങളാക്കി അടിച്ചമർത്തി ജീവിക്കുന്നവർക്ക് കൈ നിവർത്തി ചെകിടത്ത് കൊടുത്ത അടി തന്നെയാണ് ഈ ചിത്രം. പത്ത് വർഷങ്ങൾക്ക് മുൻപ് 22 ഫീമെയിൽ കോട്ടയത്തിലൂടെ ആഷിക് അബു മുന്നോട്ട് വച്ച വിഷയം മറ്റൊരു പരിചരണ രീതിയിലൂടെ സമൂഹത്തിൽ വീണ്ടും ചർച്ചാവിഷയമാക്കുകയാണ് കമൽ ചെയ്യുന്നത്.

ഓരോ പെൺകുട്ടിയും കണ്ടിരിക്കേണ്ട ചിത്രം കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കാണാൻ വിഷയത്തിന്റെ പ്രസക്തിയും ചിത്രത്തിന്റെ ദൃശ്യഭംഗിയും ആവശ്യപ്പെട്ടുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ ഇന്നു ഏറെ പ്രസക്തമായി ചർച്ച ചെയ്യപ്പെടുന്ന വിഷയം പ്രാധാന്യത്തോടെ തന്റെ സിനിമയിൽ ചർച്ച ചെയ്യാൻ കമൽ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്.  സമൂഹത്തിൽ ഒരുപാട് ചർച്ചകൾക്ക് വഴിതുറന്നേക്കാവുന്ന നല്ല സിനിമയാണ് വിവേകാനന്ദൻ വൈറലാണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies