'നാട്ടു...നാട്ടു' ഓസ്കറിലേക്ക്; ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

oscar nomination for nattu nattu from rrr
 

എസ് എസ് രാജമൗലിയുടെ ആർആർആർ ഓസ്കറിലേക്ക്. ആർആർആർ‌ലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ നാമനിർദേശം ലഭിച്ചു. 

​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന അവസരത്തിലാണ് ആർ.ആർ.ആറിനെ തേടി ഇങ്ങനെയൊരു നേട്ടവും എത്തിയിരിക്കുന്നത്. 'ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു' എന്നാണ് ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തത്. ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ‌ ട്വീറ്റ് ചെയ്തു.

മി​ക​ച്ച ചി​ത്രം, മി​ക​ച്ച വിദേശ ചിത്രം മി​ക​ച്ച സം​വി​ധാ​യ​ക​ൻ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളു​ടെ അ​ന്തി​മ നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടാ​ൻ ആ​ർ​ആ​ർ​ആ​റി​ന് സാ​ധി​ച്ചി​ല്ല.

ബെ​സ്റ്റ് ഒ​റി​ജി​ന​ൽ സോം​ഗ് പ​ട്ടി​ക​യി​ൽ മ​റ്റ് നാ​ല് ഹോ​ളി​വു​ഡ് ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കീ​ര​വാ​ണി ഈ​ണം ന​ൽ​കി​യ നാ​ട്ടു നാ​ട്ടു ഇ​ടം​പി​ടി​ച്ച​ത്. ഓ​സ്ക​ർ പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി ന​ട​ത്തു​ന്ന വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ, എ.​ആ​ർ. റ​ഹ്മാ​ന്‍ 2009-ൽ ​നേ​ടി​യ മി​ക​ച്ച ഗാ​ന​ത്തി​നു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം വീ​ണ്ടും ഇ​ന്ത്യ​യി​ലെ​ത്തും. സ്ലം​ഡോ​ഗ് മി​ല്യ​ണ​ർ എ​ന്ന ബ്രി​ട്ടി​ഷ് ചി​ത്ര​ത്തി​ലെ "ജ​യ് ഹോ' ​എ​ന്ന ഗാ​ന​ത്തി​നാ​ണ് റ​ഹ്മാ​ൻ ഓ​സ്ക​ർ നേ​ടി​യ​ത്.

രാ​ഹു​ൽ സി​പ്ലി​ഗു​ഞ്ജ്, കാ​ല ഭൈ​ര​വ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​ന​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ തെ​ലു​ങ്ക് വ​രി​ക​ൾ എ​ഴു​തി​യ​ത് ച​ന്ദ്ര​ബോ​സ് ആ​ണ്. ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും മൊ​ഴി​മാ​റ്റി​യെ​ത്തി​യ ഗാ​നം 2022-ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ആ​യി​രു​ന്നു.

'ആർആർആർ', 'ചെല്ലോ ഷോ', 'ഓൾ ദാറ്റ് ബ്രീത്ത്‌സ്', 'ദ എലിഫന്റ് വിസ്‌പേഴ്‌സ്' എന്നിവയാണ് ഇന്ത്യയിൽ നിന്ന് മത്സരത്തിനെത്തിയ നാല് ചിത്രങ്ങൾ. 'നാട്ടു നാട്ടു 'എന്ന ഗാനത്തിനൊപ്പം 'അവതാർ', 'ബ്ലാക്ക് പാന്തർ' തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും മത്സരത്തിനുണ്ടായിരുന്നു. മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.