മലയാള സിനിമയെ പ്രകീര്‍ത്തിച്ച് പാക് താരങ്ങള്‍

google news
34

ലയാള സിനിമയെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ സിനിമാ താരങ്ങള്‍. 2022 ല്‍ ഒരു പാക് മാധ്യമത്തിന് നല്‍കിയ താരങ്ങള്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ബോളിവുഡില്‍ റയീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാഹിറ.

chungath1

മാഹിറയും പാക് നടന്‍ ഫഹദ് മുസ്തഫയുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.എല്ലാവരും മലയാള സിനിമകള്‍ കാണണമെന്ന് പറഞ്ഞാണ് മാഹിറ ഖാന്‍ തുടങ്ങുന്നത്. കെ.ജി.എഫ് മലയാള സിനിമയാണോ എന്ന് അവതാരകന്‍ പറയുമ്പോള്‍ താന്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെക്കുറിച്ചല്ല ഉദ്ദേശിച്ചതെന്ന് മഹിറ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; പ്രഖ്യാപനം അടുത്ത ആഴ്ച, യൂണിറ്റിന് 20 പൈസ മുതല്‍

മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിലപ്പോള്‍ ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. എനിക്കറിയില്ല. പക്ഷേ അവരുടെ സംവിധാനം, ലൈറ്റിങ്, പ്രമേയം. നിങ്ങള്‍ ശരിക്കും ആശ്ചര്യപ്പെടും.പൃഥ്വിരാജിന്റെ ജനഗണമന തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും മാഹിറ പറഞ്ഞു. ഒരിക്കല്‍ പൃഥ്വിരാജിനെ നേരില്‍ കാണാനുള്ള അവസരം ഉണ്ടായെന്നും മാഹിറ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രങ്ങളെക്കുറിച്ചാണ് ഫഹദ് മുസ്തഫ പറഞ്ഞത്. ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ അവരുടെ സിനിമകളുടെ റീമേക്കാണെന്ന് ഫഹദ് മുസ്തഫ കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം