തിയേറ്ററുകൾ ഭരിക്കാൻ പുഷ്പ വീണ്ടും എത്തുന്നു; 'പുഷ്പ 2' റിലീസ് പ്രഖ്യാപിച്ചു

google news
56

ഇന്ത്യയെമ്പാടും തരംഗമായ ചിത്രമാണ് പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂൾ' റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം, അതായത് 2024 ഓ​ഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകൾ ഭരിക്കാൻ എത്തുമെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.

ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അർജുനും റിലീസ് തിയതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്.

enlite ias final advt

അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ  ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാ​ഗത്തിൽ. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ അപ്ഡേറ്റുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം