ര​ഞ്ജി​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ൻ; എം.ജി. ശ്രീകുമാറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല

Ranjith Chalachithra Academy Chairman

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

ക​ഴി​ഞ്ഞ ആ​ഴ്ച്ച ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി ര​ഞ്ജി​ത്തി​നെ പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ ആയി രഞ്ജിത് നാളെ രാവിലെ10.30 ന് കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിൽ ചാർജ് എടുക്കും. 

അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
 
ചെയർമാനായി ഗായകൻ എം.ജി. ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനമാണ്​ ഉയർന്നത്​. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക്​ വേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ്​ ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നത്​.